അതിജീവനത്തിന്റെ നേര്‍ക്കാഴ്ച്ച; കലോത്സവ വേദിയില്‍ തിളങ്ങി മേപ്പാടി സ്‌കൂളിന്റെ വഞ്ചിപ്പാട്ട്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ തിളങ്ങി മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വഞ്ചിപ്പാട്ടു മത്സരത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ കിരാതം വഞ്ചിപ്പാട്ടാണ് കുട്ടികള്‍ അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സിനു മുന്നിലാണ് വഞ്ചിപ്പാട്ട് മത്സരം അരങ്ങേറിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്ററായ വി. ഉണ്ണികൃഷ്ണന്‍ ആണ് കുട്ടികളെ വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് കുട്ടികള്‍ക്ക് അദ്ദേഹം വഞ്ചിപ്പാട്ട് പഠിപ്പിച്ചു തുടങ്ങിയത്. ശ്രീനന്ദന, ആര്‍ദ്ര, വിസ്മയ, അനാമിക, […]
