International News

കോവിഡ്; ജനങ്ങളുടെ മാനസികാരോഗ്യം തകർത്തു; ലോകാരോഗ്യസംഘടന

  • 22nd July 2021
  • 0 Comments

കോവിഡ്​ -19 പകർച്ചവ്യാധി മൂലം ജനങ്ങളുടെ മാനസികാരോഗ്യത്തിനുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി മുൻഗണന നൽകുമെന്ന്​ ലോകാരോഗ്യസംഘടന. കഴിഞ്ഞ ദിവസം ​യൂറോപ്യൻ മേഖലയിലെ ഡബ്ലു.എച്ച്​.ഒയുടെ ഉന്നത ഉദ്യോഗസ്​ഥർ നടത്തിയ യോഗത്തിലാണീ തീരുമാനം യൂറോപ്യൻ മേഖലയിലെ ആളുകൾ അക്ഷരാർത്ഥത്തിൽ കോവിഡിന്‍റെ ആഘാതത്തിലും അതിന്‍റെ അനന്തരഫലങ്ങളിലും തകർന്നുകൊണ്ടിരിക്കുകയാണെന്ന്​ ലോകാരോഗ്യസംഘടനയുടെ റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗ് പറഞ്ഞു. പകർച്ചവ്യാധി ലോകത്തെ നടുക്കി. ആഗോളതലത്തിൽ നാല്​ ദശലക്ഷത്തിലധികമാളുകൾ മരണത്തിനു കീഴടങ്ങി. ലക്ഷങ്ങളു​െട ഉപജീവനമാർഗം നശിച്ചു. മാനസികാരോഗ്യവും ക്ഷേമവും അടിസ്ഥാന മനുഷ്യാവകാശമായി കാണണമെന്ന് ഡബ്ല്യു.ടി.ഒ അഭിപ്രായപ്പെട്ടു. […]

error: Protected Content !!