18 വർഷം വിമാനത്താവളത്തിൽ കഴിഞ്ഞ മെഹ്റാൻ കരീമിക്ക് വിമാനത്താവളത്തിൽ തന്നെ അന്ത്യം
പാരിസിലെ ചാൾസ് ഡി ഗ്വല്ല വിമാനത്താവളത്തിൽ 18 വർഷമായി താമസിച്ചിരുന്ന ഇറാനിയൻ പൗരൻ മെഹ്‌റാൻ കരിമി നാസേരി അന്തരിച്ചു.വിമാനത്താവളത്തിലെ ടെർമിനൽ 2 എഫിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് ഇദ്ദേഹം മരണത്തിനു കീഴടങ്ങിയത്. മെഹ്‌റാൻ റോയിസി ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിന്റെ ഒരു ചെറിയ ഭാഗം തൻറെ വീടാക്കുകയായിരുന്നു.നസേരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന് ‘ദി ടെർമിനൽ’ എന്ന സിനിമയൊരുക്കിയത്.1945-ൽ ഇറാനിയൻ പ്രവിശ്യയായ ഖുസെസ്താനിൽ ജനിച്ച നാസേരി തന്റെ അമ്മയെ തേടിയാണ് യൂറോപ്പിലേക്കെത്തുന്നത്. ഇമിഗ്രേഷൻ രേഖകളിലെ […]
