കർഷകരോട് കലഹിക്കരുത്, അവർ അപകടകാരികൾ; കേന്ദ്ര ബിജെപി നേതൃത്വത്തിന് മേഘാലയ ഗവര്‍ണറുടെ ഉപേദശം
കര്‍ഷകര്‍ അപകടകാരികളാണെന്നും അവരോട് കലഹത്തിന് ശ്രമിക്കരുതെന്നും ആവശ്യം നേടിയെടുക്കാന്‍ അവര്‍ അക്രമണങ്ങളിലേക്ക് തിരിയുമെന്നും കേന്ദ്ര ബിജെപി നേതൃത്വത്തിന് മേഘാലയ ഗവര്‍ണറുടെ ഉപേദശം. വിവാദമായ കാര്‍ഷിക നിയമങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ തന്നെയും പലവട്ടം വിമര്‍ശനവുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ സത്യപാല്‍ മാലിക്ക് രംഗത്തെത്തിയിരുന്നു. ‘കര്‍ഷകര്‍ അപകടകാരികളാണ്. അവരോട് കലഹിക്കരുതെന്നാണ് ഡല്‍ഹിയ്ക്കുള്ള എന്റെ നിര്‍ദ്ദേശം. ചര്‍ച്ചകളിലൂടെയായാലും പോരാട്ടങ്ങളിലൂടെയായാലും അവര്‍ക്ക് ആവശ്യമുള്ളത് നേടിയെടുക്കും. ആവശ്യമെങ്കില്‍ അവര്‍ കാര്യം നേടിയെടുക്കാന്‍ ആക്രമണങ്ങളിലേയ്ക്കും തിരിയും’, […]