കുളിച്ച് വരാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി വിവാഹ ദിവസം യുവതി തൂങ്ങി മരിച്ചു
വിവാഹ ദിവസം രാവിലെ വധു ആത്മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. കുളിച്ചു വരാമെന്ന് പറഞ്ഞ് മുറിയിൽ കയറിയ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ വിവാഹ ചടങ്ങുകളെല്ലാം പുരോഗമിക്കുകയായിരുന്നു. മണ്ഡപത്തിൽ അലങ്കാരങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് സംഭവം.ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ഇറങ്ങി വരാത്തതിനെ തുടർന്ന് ജനൽ ചില്ല് തകർത്ത് നോക്കിയപ്പോഴാണ് കുളിമുറിയി തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]