ലൈംഗികാതിക്രമം;മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ പരാതിയുമായി വിദേശ മലയാളിയും
കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരേ യുവതി കൂടി പൊലീസില്‍ പീഡന പരാതി നല്‍കി. വിവാഹ ആവശ്യത്തിന് മേക്കപ്പ് ചെയ്യാന്‍ എത്തിയപ്പോള്‍ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി കൈമാറി.ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് അനീസിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയില്‍നിന്ന് വിശദമായ മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം. ഒളിവില്‍ കഴിയുന്ന അനീസ് അന്‍സാരിക്കാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അനീസിന്റെ ബന്ധുക്കളുടെയടക്കം […]