പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക തുടങ്ങിയ സംഭവം; ഹർഷിന വീണ്ടും സമരത്തിലേക്ക്
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിലേക്ക്. ശനിയാഴ്ച കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഡിസംബർ 23 ന് സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രതിഷേധ സദസ് നടത്താനാണ് സമരസമിതിയുടെ തീരുമാനം. നടപടി ആവശ്യപ്പെട്ട് ഹർഷന നടത്തിയ 104 ദിവസത്തെ സമരത്തിനൊടുവിൽ പോലീസ് അനേഷ്വണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഉള്ള അനുമതിക്കായി ഈ റിപോർട്ട് പോലീസ് ആസ്ഥാനത്ത് സമർപ്പിക്കുകയും അത് സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു. ഒക്ടോബർ 28 നാണ് […]