മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളിൽ രാത്രികാല നിയന്ത്രണം; ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതി
മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതി. ആണ്‍-പെണ്‍ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30-നുശേഷവും ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതാണ് ഉത്തരവ്..കോഴിക്കോട് മെഡിക്കല്‍കോളേജ് ഹോസ്റ്റലില്‍നിന്ന് പെണ്‍കുട്ടികള്‍ രാത്രി 9.30-നുശേഷം പുറത്തിറങ്ങുന്നതിന് വലക്കേര്‍പ്പെടുത്തിയത് ചോദ്യംചെയ്യുന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.ഹർജി പരിഗണനയിലിരിക്കെ, മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രവേശനത്തിൽ ലിംഗവിവേചനം ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. രാത്രി 9.30നു ശേഷം മൂവ്‌മെന്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ […]
