Kerala News

ആശുപത്രികളിലെ റഫറല്‍ സംവിധാനം ശക്തിപ്പെടുത്തും; കൃത്യമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് വീണാ ജോര്‍ജ്

  • 11th July 2022
  • 0 Comments

ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ റഫറല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് മന്ത്രി നിര്‍ദേശം നല്‍കിയത്. ആശുപത്രിയിലെ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം. റഫര്‍ ചെയ്യുമ്പോള്‍ കൃത്യമായ കാരണം ഉണ്ടായിരിക്കണം. എന്തിന് റഫര്‍ ചെയ്യുന്നു എന്ന് വ്യക്തമാക്കണം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ച് മാത്രമേ റഫര്‍ അനുവദിക്കുകയുള്ളൂ. ഓരോ ആശുപത്രിയിലും […]

Kerala News

വയനാട്ടില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കും; മുഖ്യമന്ത്രി

  • 7th January 2021
  • 0 Comments

ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്ന് വെച്ച് വയനാട് ജില്ലയില്‍ സ്വന്തം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഡി.എം. വിംസിന്റെ ഉടമസ്ഥരായ ഡി എം എജുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. […]

Health & Fitness

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തില്‍ ട്രോമാകെയര്‍ യൂണിറ്റ് സ്ഥാപിക്കും – മന്ത്രി കെ കെ ശൈലജ ടീച്ചര്‍

  • 23rd September 2019
  • 0 Comments

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തിലുള്ള ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവീകരിച്ച ഹൈടെക് ഫാര്‍മസിയുടെയും  പ്രവൃത്തി പൂര്‍ത്തീകരിച്ച പാരാമെഡിക്കല്‍ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 8.4 കോടി രൂപ ചെലവില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റ് എന്ന നിലയില്‍ ലെവല്‍ ഒന്ന് നിലവാരത്തിലുള്ള ട്രോമാകെയര്‍ യൂണിറ്റാണ് ആരംഭിക്കുക. മുന്‍ ബജറ്റില്‍ എട്ട് കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയും ട്രോമാ […]

error: Protected Content !!