Kerala kerala

രോഗി രണ്ട് ദിവസം ലിഫ്റ്റില്‍ കുടുങ്ങി; ആരും അറിഞ്ഞില്ല; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

  • 15th July 2024
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസം രോഗി ലിഫ്റ്റില്‍ കുടുങ്ങി. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് രോഗി കുടുങ്ങിയത്. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ചയായിരുന്നു സംഭവം. രവീന്ദ്രന്‍ സുരക്ഷിതനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. നടുവേദനയുടെ ചികിത്സയ്ക്കായാണ് രവീന്ദ്രന്‍ എത്തിയത്. തുടര്‍ന്ന് ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് രവീന്ദ്രനെ കണ്ടത്. രവീന്ദ്രന്റെ ഫോണ്‍ ലിഫ്റ്റില്‍ വീണ് പൊട്ടിയിരുന്നു. ഇതിനാല്‍ ആരെയും വിളിച്ചറിയിക്കാന്‍ സാധിച്ചിരുന്നില്ല. […]

kerala Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കൈയിലെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കോതിപ്പാലം സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കൈയിലെ എല്ലു പൊട്ടിയതിന് കാലിന് ഇടേണ്ട വലിയ കമ്പിയാണ് ശസ്ത്രക്രിയ നടത്തി കൈയില്‍ ഇട്ടത്. പിഴവ് മനസിലാക്കിയതിന് പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെന്ന് കുടുംബം പറഞ്ഞു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ അജിത്തിന്റെ കുടുംബം പരാതി നല്‍കി.

Kerala kerala Local

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു; നാവില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും നാലുവയസുകാരിക്ക് നടത്തിയ ശസ്ത്രക്രിയ മാറിപ്പോയതായി പരാതി. കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യുന്നതിനാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ നാവില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസുകാരിക്ക് നടത്തിയ ശസ്ത്രക്രിയയാണ് മാറിപ്പോയത്. സംഭവത്തില്‍ ഡോക്ടര്‍ മാപ്പുപറഞ്ഞതായും പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തതായും കുടുംബം പ്രതികരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഒന്‍പത് മണിക്ക് ശസ്ത്രക്രിയയ്ക്ക് കയറ്റി. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തുവരുമ്പോള്‍ വായില്‍ […]

Local

പി.ബി. അനിതയ്ക്ക് നീതി ലഭിക്കണം; മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച്

  • 6th April 2024
  • 0 Comments

അതിജീവിതയ്ക്ക് നീതി ലഭിക്കാന്‍ ഒപ്പം നിന്നതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട നഴ്‌സിംഗ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ സെറ്റോ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ല ചെയര്‍മാന്‍ എം.ഷിബു അധ്യക്ഷനായി.എ ഐ സി.സി. വക്താവ് ഷമ മുഹമ്മദ്, എന്‍. എസ്. യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് , എം.എന്‍ […]

Kerala News

‘ആരോഗ്യവകുപ്പിനെയും ആരോഗ്യ മന്ത്രിയെയും വിശ്വസിച്ചതാണ് തങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ്’; ഹർഷിന

  • 9th August 2023
  • 0 Comments

കോഴിക്കോട്; മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ, മെഡിക്കൽ ബോർഡിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തതിൽ രൂക്ഷ പ്രതികരണവുമായി ഹർഷിന. ആരോഗ്യവകുപ്പിനെയും ആരോഗ്യ മന്ത്രിയെയും വിശ്വസിച്ചതാണ് തങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്ന് ഹർഷിന പ്രതികരിച്ചു. ആരോഗ്യമന്ത്രി നേരിട്ടെത്തി ഈ പ്രശ്നത്തിന് പരിഹാരം കാണാതെ വീട്ടിൽ പോകില്ലെന്നും ഹർഷിന വ്യക്തമാക്കി. മെഡിക്കൽ ബോർഡിനെതിരെയ പ്രതിഷേധിച്ച ഹർഷിന, ഭർത്താവ് അഷറഫ്, സമരസമിതി നേതാവ് എന്നിവരടക്കം 12 പേരെയാണ് പൊലീസ് അറസ്റ്റ് […]

Kerala News

മെഡിക്കൽ കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിശ്വനാഥന്‍ പോലീസ് സഹായം തേടിയതിന്റെ തെളിവുകള്‍ പുറത്ത്‌

  • 24th February 2023
  • 0 Comments

കോഴിക്കോട് മെഡിക്കൽ കോളേജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിശ്വനാഥൻ പൊലീസ് സഹായം തേടിയിരുന്നതായി കണ്ടെത്തൽ.മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചോദ്യം ചെയ്ത ദിവസം അര്‍ദ്ധരാത്രിയാണ് വിശ്വനാഥന്‍ ഓടിപ്പോയത്. ഇതിനുമുന്‍പ് മൂന്നുതവണയാണ് വിശ്വനാഥന്‍ പോലീസ് സഹായത്തിനായി വിളിച്ചത്.മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ആൾക്കൂട്ടം വിചാരണ ചെയ്തെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ജനമധ്യത്തിൽ അപമാനിതനായ മനോവിഷമത്തിലാണ് വിശ്വനാഥൻ മരിച്ചതെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് അര്‍ദ്ധരാത്രി 12.05,12.06,12.09 എന്നിങ്ങനെ മൂന്ന് തവണ വിശ്വനാഥന്‍ വിളിച്ചു. മൂന്നുതവണയും കോള്‍ പെട്ടെന്ന് കട്ടായി. തിരുവന്തപുരത്തെ […]

Kerala News

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങി

  • 15th November 2021
  • 0 Comments

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലോകോത്തര നിലവാരത്തിലുള്ള പുതിയ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങി.രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പ്രധാന റോഡിനു സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്. അത്യാഹിത വിഭാഗത്തിൽ കാലങ്ങളായി നടന്നു വരുന്ന ചികിത്സാ സംവിധാനങ്ങളെ മാറ്റി മറിച്ചുകൊണ്ട് രോഗികൾക്ക് ആശുപത്രിയിലെത്തുന്ന നിമിഷം മുതൽ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതനമായ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. വിവിധ വിഭാഗങ്ങളിലേയ്ക്ക് രോഗിയെയും കൊണ്ട് മാറി മാറി ട്രോളി ഉന്തേണ്ടി വരുന്ന അവസ്ഥയ്ക്കും അവസാനമായിരിക്കുകയാണ്. […]

Kerala News

മെഡിക്കല്‍ കോളേജിനു സമീപം കാര്‍ കത്തിനശിച്ചു

  • 31st August 2021
  • 0 Comments

മെഡിക്കല്‍ കോളേജിനു സമീപം കാര്‍ കത്തിനശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ദേവഗിരി കോളേജ് റോഡിലാണ് കാര്‍ കത്തി നശിച്ചത്. രാവിലെ 10.20 ഓടെയാണ് യംഭവം. ദേവഗിരി കോളേജ് റോഡിലെ ഡിഡിആര്‍സിയ്ക്ക്് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിര്‍ത്തിയിട്ട കാറിലാണ് തീപിടിച്ചത്. ആര്‍ടിപിസിആര്‍ ടെസ്റ്റിനായി ഡിഡിആര്‍സി ലാബിലേക്കു വന്ന ചെലവൂര്‍ ആനത്താനത്ത് സ്വദേശി അക്ഷയ് ടോം അഗസ്റ്റിന്‍ എന്നയാളുടെ KL 07 E 7501 മാരുതി റിട്‌സ് കാര്‍ ആണ് കത്തിനശിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നതു കണ്ട […]

ബലാത്സംഗക്കേസ് ഉൾപ്പെടെ നാൽപതിലധികം കേസിലെ പ്രതി അറസ്റ്റിൽ

  • 6th February 2021
  • 0 Comments

മെഡിക്കൽ കോളേജ്:ബലാത്സംഗക്കേസ് ഉൾപ്പെടെ 40 നാൽപതിലധികം കേസുകളിൽ ഉൾപ്പെട്ട പ്രതി മലപ്പുറം പുത്തൂർ പുതുപ്പള്ളി ശിഹാബുദ്ദീ നെ (37) പിടികൂടി കോടതിയിൽ ഹാജറാക്കി. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാൾ ഒളിവിൽ പോവുകയായിരുന്നു ഒളിവിൽ കഴിയുകയായിരുന്ന പ്രതി മടവൂർ ഭാഗത്തു ണ്ടെന്നറിഞ്ഞ് പോലീസ് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ അഷ്റഫിന് നേതൃത്വത്തിൽ എത്തി പിടികൂടുകയായിരുന്നു. കോഴിക്കോട് മലപ്പുറം പാലക്കാട് വയനാട് ജില്ലകളിലായി ഇയാൾക്കെതിരെ കേസുള്ളത്. സ്ത്രീകളെ മന്ത്രവാദവും മറ്റും നടത്തുന്ന ആളുകളുടെ […]

News

കോഴിക്കോട് കോവിഡ് മരണം; മരിച്ചത് പാലക്കാട് സ്വദേശി

‌ കോഴിക്കോട് വീണ്ടും കോവിഡ് മരണം. പാലക്കാട് സ്വദേശിയയ സിദ്ധിഖ് ആണ് മരിച്ചത്. ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

error: Protected Content !!