Kerala News

മീഡിയവണിന് വിലക്കില്ല; നടപടി റദ്ദാക്കി സുപ്രീം കോടതി

  • 5th April 2023
  • 0 Comments

മീഡിയ വണിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി. വിളക്കിന്റെ കാരണം സീൽഡ് കവറിൽ മാത്രം വിശദീകരിച്ചത് നീതീകരിക്കാനാവില്ലെന്നും ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്നും ബെഞ്ച് ചൂണ്ടികാട്ടി കൂടാതെ, നാലാഴ്ച്ചയ്ക്കകം ചാനലിന്റെ ലൈസൻസ് പുതുക്കി നൽകണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്. ‘ദേശീയ സുരക്ഷാ’ വാദം പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്നതിനായി ഉന്നയിക്കപ്പെടുന്നത് നിയമവാഴ്ച്ചയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കോടതിപറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കേണ്ടതാണ് ദേശീയ സുരക്ഷ വാദം, വസ്തുതകളുടെ അഭാവത്തിൽ […]

Kerala News

മീഡിയ വൺ വിലക്കിന് സ്റ്റേ;ചാനലിന് സംപ്രേഷണം തുടരാം

  • 15th March 2022
  • 0 Comments

മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കിന് സ്റ്റേ.ചാനലിന് പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് വാദം കേട്ടത്.കേസിൽ വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ സമർപ്പിച്ച […]

Kerala News

മീഡിയ വണ്ണിന് വിലക്ക് തുടരും;സംപ്രേഷണ വിലക്കിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

  • 2nd March 2022
  • 0 Comments

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിനെതിരേ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു.സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീല്‍ ആണ് തള്ളിയത്. സിംഗിൾ ബെഞ്ച് നടപടിയിൽ ഇടപടേണ്ട സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.രേഖകളിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കാര്യങ്ങൾ ഉള്ളതായി ബോധ്യപ്പെട്ടെന്നും കോടതി വ്യക്തമാക്കി.കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാ‍ർ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു.

Kerala News

ദേശ സുരക്ഷയാണ് പ്രശ്നമെങ്കിൽ കഴിഞ്ഞയാഴ്ച വരെ എന്തുകൊണ്ട് സംപ്രേഷണമനുവദിച്ചു?; മീഡിയാ വൺ അഭിഭാഷകൻ ഹൈക്കോടതിയിൽ

  • 10th February 2022
  • 0 Comments

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിച്ചു. ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസർക്കാർ വാദം തെറ്റാണന്ന് മീഡിയാ വണ്ണിന് വേണ്ടി ഹാജറായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. വിലക്ക് ശരിവച്ച സിംഗിൾ ബഞ്ചിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായെന്ന് ദവെ ചൂണ്ടിക്കാട്ടി. മീഡിയ വണിൻ്റെ നിരോധനത്തിന് കാരണമായ വിശദാംശങ്ങളുടെ രേഖകൾ മുദ്ര വെച്ച കവറിൽ ഹാജരാക്കാൻ ചൊവ്വാഴ്ചവരെ സാവകാശം വേണമെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ […]

Kerala News

‘ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാർത്തകൾ നൽകാനാകില്ല’മീഡിയവൺ സംപ്രേഷണ വിലക്കിൽ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കി

  • 9th February 2022
  • 0 Comments

മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്.മീഡിയാവണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ശരിവെച്ചത്. മാധ്യമം ബ്രോഡ്‍കാസ്റ്റിംഗ് ലിമിറ്റഡ്, കേരള പത്രപ്രവർത്തക യൂണിയൻ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ എന്നിവരാണ് സംയുക്തമായി അപ്പീൽ ഹർജി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നാളെ അപ്പീൽ ഹർജികൾ പരിഗണിക്കും. രാജ്യസുരക്ഷയുമായി […]

error: Protected Content !!