നിയമസഭ മന്ദിരത്തിന്റെ മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ ക്യാമറ അനുവദിക്കില്ല, മാധ്യമവിലക്കുണ്ടെന്ന വിഷയത്തില്‍ സ്പീക്കറുടെ റൂളിങ്
നിയമസഭയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി, സഭാ നടപടികളുടെ പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തില്ല, സഭയ്ക്കുള്ളില്‍നിന്നും വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തു നല്‍കിയത് എന്നീ കാര്യങ്ങളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംബന്ധിച്ച് സ്പീക്കറുടെ റൂളിംങ്. ചില തടസ്സങ്ങളെ പെരുപ്പിച്ച് കാട്ടിയെന്നും മാധ്യമവിലക്കെന്ന വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും സ്പീക്കര്‍ എം.ബി. രാജേഷ് ആവര്‍ത്തിച്ചു. സഭയിലെ ദൃശ്യങ്ങള്‍ സഭാ ടി.വി. മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും […]


