രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്ന് 2 പേർ, സ്തുത്യർഹ സേവനത്തിന് 11 പേർ
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തില്‍ നിന്നും 11 പേര്‍ക്ക് ലഭിച്ചു. വിശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്കും മെഡല്‍ ലഭിച്ചു. രാജ്യത്താകെ 1132 പേര്‍ക്കാണ് മെഡല്‍ സമ്മാനിക്കുക. എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സികെ സുനില്‍കുമാര്‍, […]
