കൊച്ചിയില്‍ വ്യാപക എ.ടി.എം തട്ടിപ്പ്; മെഷീനില്‍ പ്രത്യേക ഉപകരണം ഘടിപ്പിക്കും, ഉപഭോക്താവ് മടങ്ങുമ്പോള്‍ മോഷണം
കൊച്ചി നഗരത്തില്‍ വ്യാപക എ.ടി.എം തട്ടിപ്പ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. കളമശേരിയിലെ എടിഎമ്മില്‍ നിന്ന് 25,000ത്തോളം രൂപയാണ് ഒറ്റ ദിവസം കവര്‍ന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖം മറയ്ക്കാതെയാണ് മോഷണ ശ്രമം. മെഷീനില്‍ നിന്ന് പണംവരുന്ന ഭാഗം പ്രത്യേക ഉപകരണം ഘടിപ്പിച്ച് അടച്ചുവെച്ചാണ് തട്ടിപ്പ്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ എ.ടി.എം വിടുമ്പോള്‍ തടസം നീക്കി പണം കൈക്കാലാക്കുകയാണ് മോഷ്ടാവിന്റെ രീതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. […]
