Kerala News

മാരക ലഹരി മരുന്നായ എം ഡി എം എ യുമായി യുവാവ് കുന്ദമംഗലം പോലീസിന്റെ പിടിയിൽ

  • 23rd July 2023
  • 0 Comments

അതി മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് കുന്ദമംഗലം പോലീസിന്റെ പിടിയിലായി. കക്കാടംപൊയിൽ നെല്ലിക്കലിൽ മാനി എന്ന കമറുദ്ദീനെയാണ്(32) കള്ളൻതോടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 14.56 ഗ്രാം എം ഡി എം എ പോലീസ് പിടിച്ചെടുത്തു. . യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന പ്രതിയെ ഏറെ നാളായി പോലീസ് അന്വേഷിച്ചവരികയായിരുന്നു.ഇയാൾ കള്ളൻതോട് ഭാഗത്തെ ചില സ്ഥാപനങ്ങലെ വിദ്യാർത്ഥികൾക്കും, കെട്ടാങ്ങൽ ഭാഗത്തെവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചിലവിദ്യാർത്ഥികൾക്കും ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്നതായും സംശയമുണ്ട്. കഴിഞ്ഞദിവസംസംഘട്ടനം നടന്ന […]

Kerala

കൊലക്കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് പിടിയിൽ

കൊലക്കേസ് പ്രതി എംഡിഎംഎ യുമായി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആഴിമലയിൽ ഒളിവിൽ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 250 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. മറ്റൊരു കേസിന്റെ അന്വേഷണത്തിലാണ് എക്‌സൈസിന് വിവരം ലഭിച്ചത്. പ്രതിക്കൊപ്പം ഒരു കാറും പിടിച്ചെടുത്തു. ആഴിമല ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ടോണി.

Kerala

എംഡിഎംഎയുമായി ബിജെപി പ്രവർത്തക അറസ്റ്റിൽ

കുന്നംകുളം: എംഡിഎംഎയുമായി ബിജെപി പ്രവർത്തകയും സുഹൃത്തും അറസ്റ്റിൽ. ചൂണ്ടൽ പുതുശ്ശേരി കണ്ണോത്ത് വീട്ടിൽ സുരഭി, കണ്ണൂർ തോയൻ വീട്ടിൽ പ്രിയ എന്നിവരാണ് അറസ്റ്റിൽ ആയത്. ഞായറാഴ്ച രാത്രി 8 മണിയോടെ കൂനമൂച്ചിയിൽ നിന്ന് 17.5ഗ്രാം എംഡിഎംഎയുമായി എത്തിയ പെൺകുട്ടികളെ കുന്നംകുളം പൊലീസ് ആണ് പിടികൂടിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഇരുവരുടെയും വൈദ്യ പരിശോധന നടത്തി.

Kerala

ദമ്പതികൾ എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് എംഡിഎംഎ വിൽപ്പന; യുവാവും യുവതിയും പിടിയിൽ

എറണാകുളം വാഴക്കാലയിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിൽ. മലപ്പുറം സ്വദേശി ഷംസീർ, പത്തനംതിട്ട സ്വദേശി പിൽജ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾ എന്ന വ്യാജേന വഴക്കാലയിൽ വീട് വാടകയ്ക്ക് എടുത്തായിരുന്നു എംഡിഎംഎ വിൽപന. ബെഗളൂരൂവിൽ നിന്നും എംഡിഎംഎ എത്തിച്ചായിരുന്നു വിപണനം. യുവക്കളും – വിദ്യാർത്ഥികളുമാണ് പ്രധാന ഉപഭോക്താകൾ. പിടിയിലായ ഷംസീറും പിൽജയും ഏറെനാളായി പോലീസ് നീരിക്ഷണത്തിലായിരുന്നു. കൊച്ചിയിലെ രസലഹരി വിപണനത്തിലെ പ്രധാന കണ്ണികളാണ് ഇരുവരും. കൊച്ചിസിറ്റി ഷാഡോ പോലീസും തൃക്കാക്കര പോലീസും […]

Kerala

150 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ

  • 22nd April 2023
  • 0 Comments

കാസർകോട്∙ ഉദുമയിൽ 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർകോട്ട് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കാസർകോട് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ ബേക്കൽ പൊലീസ് പിടികൂടിയത്. കർണാടക റജിസ്ട്രേഷൻ കാറിലാണ് ഇവർ എംഡിഎംഎ വിറ്റത്. കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്. ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ […]

Local News

എംഡിഎംഎ യും കഞ്ചാവുമായി രണ്ടു യുവാക്കൾ തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ

  • 23rd February 2023
  • 0 Comments

ബാംഗ്ലൂരില്‍ നിന്നും ജില്ലയിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎ മയക്കുമരുന്നും കഞ്ചാവും ചില്ലറ വിൽപ്പന നടത്തുന്നതിനിടയിൽ തിരൂരങ്ങാടി കുളപ്പുറം റോഡിൽ വച്ച് 5.28ഗ്രാം എം ഡി എം എ യും 186 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ചേറൂർ സ്വദേശി അബ്ദുൾ റഊഫ് (26), വേങ്ങര കുറ്റാളൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ (23) എന്നിവരെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ് അവർകൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ താനൂർ […]

Kerala News

കാലില്‍ സെല്ലോടേപ്പ് ചുറ്റി ലഹരിക്കടത്ത് ;103 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേര്‍ പാണ്ടിക്കാട് പോലീസിന്‍റെ പിടിയില്‍

  • 27th November 2022
  • 0 Comments

103 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി രണ്ടു പേര്‍ പാണ്ടിക്കാട് പോലീസിന്‍റെ പിടിയില്‍.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ഫറൂഖ് (41), പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍ (29) എന്നിവരാണ് കാര്‍ സഹിതം പാണ്ടിക്കാട് സി.ഐ.റഫീഖ് ,എസ്.ഐ. അബ്ദുള്‍ സലാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഉമ്മര്‍ഫറൂഖിന്‍റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയിരുന്നത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തിലായിരുന്നു പരിശോധന […]

Local

കോഴിക്കോട് 12 ഗ്രാം എംഡിഎംഎ വേട്ട; ഒരാൾ പിടിയിൽ

  • 26th October 2022
  • 0 Comments

കോഴിക്കോട് 12 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ചാബായിൽ മുജീബ് റഹ്മാനെയാണ് പോലീസ് പിടികൂടിയത്. ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പി പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർ _ യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് മിംസ് ഹോസ്പിറ്റലിൽ പാർക്കിങിന് സമീപം വെച്ച് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 12 ഗ്രാം എം.ഡി.എം.എ എന്നറിയപ്പെടുന്ന മെത്തലീൻ ഡയോക്സി […]

Kerala

പോത്ത് ഫാമിന്റെ മറവിൽ എംഡിഎംഎ വിൽപന; യുവാവ് അറസ്റ്റിൽ

  • 24th October 2022
  • 0 Comments

കോട്ടയം: പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ യുവാവ്‍ അറസ്റ്റിൽ. തിരുവഞ്ചൂർ സ്വദേശി പ്രകാശ്(30) ആണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് 20.86 ​ഗ്രാം എംഡിഎംഎ പിടികൂടി. പോത്ത് ഫാമിന്റെ മറവിൽ ആവശ്യക്കാർക്ക് എംഡിഎംഎ വിൽപന നടത്തുകയായിരുന്നു പ്രകാശ് എന്ന് പൊലീസ് പറഞ്ഞു.കോഴിക്കോട് കഞ്ചാവ് കടത്തുകയായിരുന്ന ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആറ് കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി ആനന്ദ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.

Kerala News

എംഡിഎംഎയുമായി പിടിയിലായവരുടെ കൈയിൽ പെണ്‍കുട്ടികളുടെയടക്കം 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍

  • 22nd October 2022
  • 0 Comments

കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായ സംഭവത്തിൽ പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ എക്സൈസ് കണ്ടെടുത്തു.പെണ്‍കുട്ടികളടക്കമുള്ളവരുടെ പേര് വിവരവും പണം തരാനുള്ളതിന്റേയും തന്നതിന്റെയും പൂര്‍ണ വിവരവുമാണ് ലിസ്റ്റിലുള്ളത്. ചെറിയ കുട്ടികളടക്കം ഇവരുടെ ലിസ്റ്റിലുണ്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.പതിനേഴും 25 ഉം വയസ്സിന് ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. കടമായി ലഹരി നൽകിയവരുടെ ലിസ്റ്റാണിതെന്നും ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി […]

error: Protected Content !!