Kerala News

എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം

  • 14th January 2021
  • 0 Comments

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എം സി കമറുദീന് 11 വഞ്ചന കേസുകളിൽ കൂടി ജാമ്യം അനുവദിച്ചു. . 25 കേസുകളിലാണ് പുതുതായി ജാമ്യം ലഭിച്ചത്. 11 കേസുകളില്‍ കാസര്‍ഗോഡ് സിജെഎം കോടതിയും 14 കേസുകളില്‍ ഹോസ്ദുര്‍ഗ് കോടതിയുമാണ് ജാമ്യം അനുവദിച്ചത്. ഇതോടെ 25 കേസുകളില്‍ കമറുദ്ദീന് ജാമ്യം ലഭിച്ചു. പുതുതായി സമര്‍പ്പിച്ച 16 കേസുകളിലെ ഹര്‍ജിയില്‍ കാസര്‍ഗോഡ് സിജെഎം കോടതി നാളെ വാദം കേള്‍ക്കും. 96 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ […]

Kerala News

എം സി കമറുദീന് 3 കേസുകളിൽ ജാമ്യം; മറ്റ് കേസുകളിൽ പ്രതിയായതിനാൽ പുറത്തിറങ്ങാനാവില്ല

  • 4th January 2021
  • 0 Comments

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീന് ജാമ്യം.പൊലീസ് രജിസ്റ്റർ ചെയ്ത മൂന്നു നിക്ഷേപ തട്ടിപ്പ് കേസുകളിലാണ് ഹൈകോടതി കമറുദ്ധീന് ജാമ്യം നൽകിയത്. എന്നാൽ മറ്റ് കേസുകളിൽ പ്രതിയായതിനാൽ ഖമറുദ്ദീന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു കമറുദ്ദീന്‍റെ ആവശ്യം. എന്നാല്‍ 84 കേസുകളാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് ; എം.സി കമറുദ്ദീന് ജാമ്യമില്ല

  • 12th November 2020
  • 0 Comments

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീന് ജാമ്യമില്ല. കമറുദ്ദീന്റെ ജാമ്യാപേക്ഷ കാസർഗോഡ് ഹൊസ്ദുർഗ് കോടതി തള്ളി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കമറുദീന്റെ വാദം. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്. നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങിച്ചു. കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് […]

എം സി കമറുദ്ദീന്‍ റിമാന്റില്‍

  • 11th November 2020
  • 0 Comments

നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി തള്ളി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കമറുദ്ദീനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ വിവിധ […]

എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. രാവിലെ 10:30 ഓടെയാണ് കമറുദ്ദീൻ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് എം.സി കമറുദ്ദീൻ എം.എൽ എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. […]

error: Protected Content !!