Kerala News

എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നത്; പിണറായി വിജയൻ

  • 10th April 2022
  • 0 Comments

സിപിഐ എമ്മിന്റെ സമുന്നത നേതാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർട്ടിയുടെ ഇരുപത്തിമൂന്നാം കോൺഗ്രസ്സിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് സഖാവിന് ഹൃദയാഘാതമുണ്ടായത്.തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവാണ് ജോസഫൈൻ.വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിൽ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യം ഉണ്ട്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവ്, വനിതാ […]

Kerala News

എം.സി ജോസഫൈൻ അന്തരിച്ചു

  • 10th April 2022
  • 0 Comments

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയം​ഗം എം.സി ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കവേ ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹാരാജാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും പിന്നീട് ചാലക്കുടി സ്‌പെന്‍സര്‍ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ വേണ്ടി ജോലി രാജിവെച്ചു. യുവജന സംഘടനയായിരുന്ന കെ.എസ്.വൈ.എഫിന്റെ പ്രവര്‍ത്തകയായിരുന്നു സംഘടന രാഷ്ട്രീയത്തില്‍ സജീവമായത്. 1978ല്‍ കെ.എസ്.വൈ.എഫിന്റെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ […]

Kerala News

അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലെ ശുഭകരമായ വിശേഷമാണ് ജോസഫൈന്റെ രാജി; രാഹുല്‍ മാങ്കൂട്ടത്തില്‍

  • 25th June 2021
  • 0 Comments

വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ച എം സി ജോസഫൈന്റെ രാജിയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലെ ശുഭകരമായ വിശേഷമാണ് ജോസഫൈന്റെ രാജി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്; അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലാണ് ശുഭകരമായ വിശേഷങ്ങളും നാമറിയുന്നത്. വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എം സി ജോസഫൈന്‍ രാജിവെച്ചുവെന്ന് കേട്ടപ്പോള്‍ അത്യാഹ്ലാദത്തോടെ കേരളം കേട്ടതിന് പിന്നില്‍ കഴിഞ്ഞ നാല് വര്‍ഷവും ആ സ്ഥാനത്തിരുന്ന് അവര്‍ […]

Kerala News

വനിത കമ്മീഷന്‍ അധ്യക്ഷയെ രൂക്ഷമായി വിമര്‍ശിച്ച് ടി പദ്മനാഭന്‍; ദയയും സഹിഷ്ണുതയുമില്ലാത്ത പെരുമാറ്റമെന്നും വിമര്‍ശനം

  • 24th January 2021
  • 0 Comments

വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ടി.പത്മനാഭന്‍. ജോസഫൈന്റെ ഭാഗത്ത് നിന്നും ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ഉണ്ടായത്. 87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായിപ്പോയി. ഇന്നോവ കാറും വലിയ ശമ്പളവും ഒക്കെ നല്‍കി ഇവരെ നിയമിച്ചത് എന്തിനാണെന്നും ടി പത്മനാഭന്‍ ചോദിച്ചു. സിപിഎം സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി പി. ജയരാജന്‍ വീട്ടില്‍ എത്തിയപ്പോഴാണ് പത്മനാഭന്‍ പ്രതിഷേധം അറിയിച്ചത്. വിമര്‍ശിച്ചതിന് തനിക്കെതിരെ കേസെടുക്കാന്‍ ജോസഫൈന്‍ മടിക്കില്ലെന്നും പത്മനാഭന്‍ പറഞ്ഞു. ഗൃഹസന്ദര്‍ശനത്തിനായി പി […]

സ്ത്രീവിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു

  • 2nd November 2020
  • 0 Comments

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാഷ്ട്രീയ നേതാക്കള്‍ അടിക്കടി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. കേരളപ്പിറവിദിനത്തില്‍ പോലും രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാല്‍ക്കൂടി സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമര്‍ശങ്ങള്‍ അനുവദിച്ചുകൂടെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയ നേതൃത്വത്തിന് ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താനുള്ള കരുത്തുണ്ടാകണം. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടിയന്തരമായി […]

error: Protected Content !!