വിദേശ എംബിബിഎസ്; കേരളത്തിലെ ഇന്റേൺഷിപ്പും സ്ഥിര രജിസ്ട്രേഷനും പ്രതിസന്ധിയിൽ,പ്രതിഷേധവുമായി വിദ്യാർത്ഥികൾ
കൊച്ചി : വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കി വന്ന കുട്ടികളുടെ ഭാവി പ്രതിസന്ധിയിൽ. വിദേശ എംബിബിഎസ് പഠനം കഴിഞ്ഞവരുടെ ഇൻറേൺഷിപ്പ് മെഡിക്കൽ കോളജ് ആശുപത്രികളിൽ മാത്രമാക്കി നിജപ്പെടുത്തിയതോടെയാണിത്. ദേശീയ മെഡിക്കൽ കമ്മിഷൻറെ തീരുമാനം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ തീരുമാനിച്ചതോടെ നിലവിൽ കേരളത്തിൽ ജില്ലാ ജനറൽ ആശുപത്രികളിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്നവരുടെ സ്ഥിര രജിസ്ട്രേഷനടക്കം കാര്യങ്ങളും തുലാസിലാണ്. വിദേശ എംബിബിഎസ് പഠനം കഴിഞ്ഞ് വരുന്നവരുടെ പരിശീലനം മെഡിക്കൽ കോളജ് ആശുപത്രികളിൽ മാത്രമാക്കി ചുരുക്കി ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവ് ഇറങ്ങിയത് […]
