തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡിനെച്ചൊല്ലി ഭിന്നത; റിയാസിനെതിരെ മുഖ്യമന്ത്രിയെക്കണ്ട് പരാതി അറിയിച്ച് എം.ബി രാജേഷ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡുകളുടെ നിര്‍മ്മാണ അവകാശികളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് ഇടയില്‍ വ്യത്യസ്ത അഭിപ്രായം. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് റോഡുകള്‍ തയ്യാറാക്കിയത്. എന്നാല്‍ ഉദ്ഘാടന സമയത്ത് തദ്ദേശ വകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പൂര്‍ണമായി ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നീക്കം നടത്തിയതോടെ എതിരഭിപ്രായമുയര്‍ന്നെന്നാണ് വിവരം. രണ്ടു മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാര്‍ട്ട് സിറ്റി റോഡ് ഉദ്ഘാടന […]









