മഴ കനക്കുന്നു; കുന്ദമംഗലം ചെത്തുകടവില്‍ വെള്ളം കയറി, 60 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
കോഴിക്കോട്; മഴ ശക്തമായതിനെത്തുടര്‍ന്ന് കുന്ദമംഗലം ചെത്തുകടവില്‍ പുഴ കരകവിഞ്ഞ് വെള്ളം റോഡിലെത്തി. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന് സമാനമായാണ് ചെത്ത് കടവ് അങ്ങാടിയും റോഡും വെള്ളത്തിനടിയിലായത്. മഴ കനക്കുകയാണെങ്കില്‍ മുക്കം കോഴിക്കോട് റോഡില്‍ ചെത്ത് കടവ് പാലത്തിന് സമീപം ഗതാഗതം മുടങ്ങാന്‍ സാധ്യതയുണ്ട്. ജംഗ്ഷനില്‍ വെള്ളം കയറിയതോടെ കുരിക്കത്തൂര്‍ റോഡ് പുര്‍ണമായും തടസ്സപ്പെട്ടു. നിരവധി കടകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വെള്ളം കയറിയത് മൂലം വന്‍ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. ചെത്ത് കടവിന്റെ പല മേഖലകളും കണ്ടെയ്ന്‍മെന്റ് സോണാണ്. […]