National

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും; ബി.എസ്.പി അധ്യക്ഷ മായാവതി

  • 15th January 2024
  • 0 Comments

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. കോണ്‍ഗ്രസും എസ്.പിയും വ്യവസായികളുടെ പാര്‍ട്ടിയാണ്. ബി.എസ്.പിയാണ് പാവങ്ങളുടെ പാര്‍ട്ടി. ബി.ജെ.പിയെ നേരിടാന്‍ ശക്തിയുള്ള പാര്‍ട്ടി ബി.എസ്.പി മാത്രമാണ്. ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്കറുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാവങ്ങളുടെ പാര്‍ട്ടിയാണ് ബി.എസ്.പിയെന്നും മായാവതി വ്യക്തമാക്കി. ഇന്‍ഡ്യ സഖ്യത്തില്‍ ചേരാന്‍ ബി.എസ്.പി തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ബി.എസ്.പിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആരുമായും സഖ്യത്തിനില്ലെന്നാണ് മായാവതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

National News

ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി നിലപാട് മാറ്റി;വോട്ട് പാഴാക്കരുതെന്ന് പ്രിയങ്കയ്ക്ക് മായാവതിയുടെ പരിഹാസം

  • 23rd January 2022
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മുഖം താനാണെന്ന വാദത്തിൽ നിന്ന് പ്രിയങ്ക ഗാന്ധി പിൻമാറിയതിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് ബി.എസ്.പി നേതാവ് മായാവതി.ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്‍റെ അവസ്ഥ പരിതാപകരമെന്ന് പറഞ്ഞ മായാവതി.യു.പിയുടെ വികസനത്തിനായി ബി.എസ്.പിക്ക് വോട്ട് ചെയ്യണമെന്നും കോൺഗ്രസിന് നല്‍കി വോട്ട് പാഴാക്കരുതെന്നും ആവശ്യപ്പെട്ടു. ‘യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ മോശമായിരിക്കുമെന്നതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി നിലപാട് മാറ്റി. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിനു വോട്ട് ചെയ്ത് നിങ്ങളുടെ വോട്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലത്. ബിഎസ്പിക്ക് വോട്ട് […]

error: Protected Content !!