മായയും മര്‍ഫിയും ഇലന്തൂരിലെത്തി,ഇനിയും മൃതദേഹങ്ങളുണ്ടോ?പരിശോധന
ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ പരിശീലനം സിദ്ധിച്ച നായ്ക്കളുടെ സഹായത്തോടെ തെളിവെടുപ്പ് ആരംഭിച്ചു.വീടിനോടു ചേർന്ന തിരുമ്മൽ കേന്ദ്രത്തിന്റെ വടക്കുഭാഗത്തായാണ് പരിശോധന. ഇവിടെ കുഴിയെടുക്കുന്നതിനായി മാർക്ക് ചെയ്തു. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്ക്വാഡിലെ നായ അടയാളം കാട്ടിയത് അനുസരിച്ചാണ് കുഴിയെടുക്കുന്നത്.2015 മുതൽ കൊച്ചി സിറ്റി പൊലീസിന്റെ ഭാഗമായിട്ടുള്ള നായകളാണ് മായയും മർഫിയും. വളരെ ആഴത്തിൽ വരെ മണം പിടിച്ച് എത്താൻ ഇവർക്ക് സാധിക്കും.കൊലപാതകം നടന്ന വീടിന്റെ പരിസരം വളരെ വിശാലമായ […]
