മാവൂര്‍ പൈപ്പ് ലൈന്‍ റോഡിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ തെങ്ങിലക്കടവ് പൈപ്പ് ലൈന്‍ റോഡ് റിപ്പയര്‍ പ്രവൃത്തികള്‍ക്ക് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെയോ പൊതുമരാമത്ത് വകുപ്പിന്റെയോ കൈവശത്തിലുള്ള റോഡ് അല്ലാത്തതിനാല്‍ വളരെക്കാലം റിപ്പയര്‍ പ്രവൃത്തികള്‍ നടത്താന്‍ സാധിക്കാതെ കിടന്നിരുന്ന ഈ റോഡില്‍ ഇടക്കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കുറച്ചുഭാഗത്ത് റിപ്പയര്‍ പ്രവൃത്തികള്‍ നടത്തിയിരുന്നു. കേരള വാട്ടര്‍ അതോറിറ്റി കൈവശത്തിലുള്ള ഈ റോഡ് തകര്‍ന്നുകിടന്നതുമൂലം നാട്ടുകാര്‍ ഏറെ ക്ലേശം അനുഭവിച്ചിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ […]