Kerala

മുറുക്ക് തൊണ്ടയില്‍ കുടുങ്ങി; ഒന്നര വയസ് പ്രായമുളള കുട്ടി മരിച്ചു

  • 1st December 2023
  • 0 Comments

മാവേലിക്കര: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ് പ്രായമുളള കുട്ടി മരിച്ചു. മാവേലിക്കര മാങ്കാംങ്കുഴി മലയില്‍ പടീറ്റതില്‍ വിജേഷ്-ദിവ്യദാസ് ദമ്പതികളുടെ മകന്‍ വൈഷ്ണവ് ആണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബന്ധുക്കള്‍ കഴിച്ചു കൊണ്ടിരുന്ന മുറുക്കിന്റെ ഒരു കഷണം എടുത്ത് കഴിക്കുന്നതിനിടയില്‍ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Kerala News

സിപിഎം വിമതന്റെ പിന്തുണയില്‍ മാവേലിക്കരയില്‍ യുഡിഎഫ്; ഭരണമുറപ്പാക്കിയത് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന ധാരണയില്‍

  • 28th December 2020
  • 0 Comments

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് മാവേലിക്കര നഗരസഭയില്‍ ഭരണം യുഡിഎഫ് ഉറപ്പിച്ചു. സിപിഎം വിമതന്‍ കെ വി ശ്രീകുമാറിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണമുറപ്പാക്കിയത്. ശ്രീകുമാറിന് കോണ്‍ഗ്രസ് അംഗത്വം നല്‍കിയാകും നഗരസഭാ ചെയര്‍മാന്‍ ആക്കുക. ആദ്യ മൂന്ന് വര്‍ഷം അധ്യക്ഷ സ്ഥാനം നല്‍കാമെന്നാണ് യുഡിഎഫ് വാഗ്ദാനം. മാവേലിക്കര നഗരസഭയിലെ 28 സീറ്റുകളില്‍. ഒരു സ്വതന്ത്രനും ഒന്‍പത് വീതം സീറ്റുകളില്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും വിജയിച്ചതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം വിമതന്‍ കെ […]

error: Protected Content !!