Kerala News

മാവേലി എക്സ്പ്രസ് ട്രാക്ക് മാറിയ സംഭവം; പാലക്കാട്‌ ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും

  • 27th October 2023
  • 0 Comments

മാവേലി എക്സ്പ്രസ് ട്രാക്ക് മാറിയ സംഭവം പാലക്കാട്‌ ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. പ്രാഥമിക വിവര ശേഖരണം നടത്തിയ അന്വേഷണ സംഘം ഇന്ന് കാഞ്ഞങ്ങാട് എത്തി പരിശോധന നടത്തും.കാഞ്ഞങ്ങാട് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 6.45നാണ് സംഭവം. ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ. ഒന്നാമത്തെ ട്രാക്കിലൂടെയായിരുന്നു ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ ട്രാക്ക് മാറി മാവേലി എക്‌സ്പ്രസ് കാഞ്ഞങ്ങാടേക്ക് എത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് റെയിൽവേ […]

Kerala

നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്താൻ ട്രെയിനിൽ സൗകര്യങ്ങളില്ല; പരാതിയുമായി എംഎൽഎമാർ

  • 12th December 2022
  • 0 Comments

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ മലബാറിൽനിന്ന് യാത്ര ചെയ്യുന്ന എംഎൽഎമാർക്ക് റെയിൽവേ സൗകര്യങ്ങൾ നിഷേധിക്കുന്നതായി പരാതി. അടിയന്തര ക്വാട്ടയിൽ തേഡ് എ.സി ടിക്കറ്റ് എടുത്താലും, സ്ലീപ്പർ കോച്ചുകൾ മാത്രമാണ് അനുവദിക്കുന്നതെന്ന് ആരോപണമുയർന്നു. കേന്ദ്ര സർക്കാരിൽ സ്വാധീനമുള്ളവർ എ സി ബർത്തുകൾ തട്ടിയെടുക്കുന്നുവെന്നും എംഎൽഎമാർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് വന്ന മാവേലി എക്സപ്രസിൽ മലബാറിൽ നിന്നുള്ള 11 എംഎൽഎമാർ ഞെങ്ങി ഞെരുങ്ങി സ്ലീപ്പിറിൽ കയറിക്കൂടിയാണ് യാത്ര ചെയ്തത്. പി.എമാർക്ക് ആകട്ടെ സ്ഥലം കിട്ടിയതുമില്ല. എമർജൻസി ക്വാട്ടയിൽ […]

Kerala News

മാവേലി എക്സ്പ്രസിന് നേരെ പടക്കമേറ്;യാത്രക്കാരന്റെ കാലിൽത്തട്ടി തെറിച്ചു,കോഴിക്കോട് 2 കുട്ടികൾ പൊലീസ് പിടിയിൽ

  • 15th August 2022
  • 0 Comments

മാവേലി എക്സ്പ്രസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ രണ്ടു കുട്ടികള്‍ പിടിയില്‍.കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് റെയിൽ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാനിരിക്കെയായിരുന്നു അപകടം. യാത്രക്കാരനായ യുവാവിന്റെ കാലിൽ തട്ടിത്തെറിച്ചു പുറത്തുനിന്ന് പൊട്ടിയതിനാൽ ആർക്കും പരുക്കേറ്റില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് പടക്കമേറിന് പിന്നിൽ.യാത്രക്കാരൻ വാതിലിന് സമീപത്താണ് ഇരുന്നിരുന്നത്. കോഴിക്കോട് സ്റ്റേഷനിൽ ട്രെയിനിൽ എത്തിയപ്പോൾ യാത്രക്കാരൻ ആർ പി എഫിനെ കണ്ട് വിവരം പറഞ്ഞു. വെള്ളയിൽ റെയിൽവെ സ്റ്റേഷൻ കടന്നുപോകവെയാണ് പടക്കമേറുണ്ടായത്. തങ്ങള്‍ റോഡ് […]

Kerala News

മാവേലി എക്സ്പ്രസിൽ സ്ലീപ്പർ ടിക്കറ്റില്ലെന്ന് ആരോപിച്ച് യാത്രക്കാനെ ബൂട്ടിട്ട് ചവിട്ടി പോലീസ്

  • 3rd January 2022
  • 0 Comments

യാത്രക്കാനെ ബൂട്ടിട്ട് ചവിട്ടി എസ് ഐ.ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തുവെന്ന കാരണം ചൂണ്ടിക്കാട്ടി മാവേലി എക്സ്പ്രസിൽ വെച്ചാണ് എഎസ്ഐ യാത്രക്കാരനെ മർദ്ദിച്ചത്. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്.എഎസ്ഐ പ്രമോദ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു.സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് […]

error: Protected Content !!