ഐഐഎം ലെ മലിനജലം: ദുരിതമൊഴിയാതെ മാട്ടുമ്മല്‍ പ്രദേശവാസികള്‍
ഏറെക്കാലമിയി നിലനില്‍ക്കുന്ന പ്രശ്‌നമാണ് മാട്ടുമ്മല്‍ പ്രദേശത്തുകാരുടെ കുടിവെള്ള പ്രശ്‌നം. ഐഐഎം ലെ മാലിന്യപ്ലാന്റില്‍ നിന്നുമുള്ള മാലിന്യത്തില്‍ കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശവാസികളുടെ കുടിവെള്ളം നശിച്ചിട്ട് ഏറെ നാളായി. വലിയ പ്രതിഷേധങ്ങളും മറ്റും കാരണം താത്കാലിക പരിഹാരം വിഷയത്തില്‍ വന്നിരുന്നു. എന്നാല്‍ നാളുകള്‍ക്കിപ്പുറം മാട്ടുമ്മല്‍ പ്രദേശവാസികളുടെ പ്രശ്‌നം വീണ്ടും ചര്‍ച്ചയായി. നാളുകള്‍ക്ക് മുന്‍പ് പ്രദേശവാസികളുടെ വെള്ളം മലിനമായപ്പോള്‍ പരിഹാരമെന്നോണം ഐഐഎം ഇവര്‍ക്ക് കുടിവെള്ളമെത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ സമയത്തിനെത്തിക്കാത്തതും മറ്റും അന്ന് ഏറെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഐഐഎംന്റെ മാലിന്യ പ്ലാന്റിലെ മാലിന്യം […]
