ബി.ജെ.പി വെറുക്കപ്പെട്ട പാര്‍ട്ടിയാണെന്ന പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി
സംസ്ഥാനത്ത് ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ബിജെപിയെന്ന പ്രയോഗത്തിൽ ക്ഷമ പറഞ്ഞ് മാതൃഭൂമി ന്യൂസ്. മാതൃഭൂമി ന്യൂസ് ചീഫ് ഉണ്ണി ബാലകൃഷ്ണനാണ് മാപ്പ് പറഞ്ഞത്.മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് കണ്ടെത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വേ ഫലത്തില്‍ ചാനല്‍ പറഞ്ഞത്.ബി.ജെ.പി നേതാക്കള്‍ ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി എത്തിയിരിക്കുന്നത്. മാതൃഭൂമി ചീഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണനാണ് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അറിയിച്ചത്. […]

