ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസ്; മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍
ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍. ഇടുക്കി വിജിലന്‍സ് യൂണിറ്റ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ 21 പ്രതികളാണ് ഉള്ളത്. മാത്യു കുഴല്‍നാടന്‍ കേസില്‍ 16ാം പ്രതിയാണ്. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് ഒന്നാംപ്രതി. 2012 മുതല്‍ ഭൂമിയുമായി ഇടപാട് നടത്തിയവരാണ് മറ്റ് പ്രതികളെല്ലാം. ക്രമക്കേട് ഉണ്ടെന്നറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്നാണ് കേസ്. എഫ്.ഐ.ആര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.