കൈപ്പറ്റിയ പണത്തിന് വീണാ വിജയൻ ഐജിഎസ്ടി അടച്ചു; സ്ഥിരീകരണവുമായി ധന വകുപ്പ്
സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ1.72 കോടി രൂപക്ക് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഐജിഎസ്ടി അടച്ചുവെന്ന് സ്ഥിരീകരിച്ച് ധനവകുപ്പ്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ലഭിച്ച വിവരം ധനവകുപ്പ് സ്ഥിരീകരിച്ചു. മാത്യു കുഴൽ നാടൻ എംഎൽഎയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാൽ നികുതി അടച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിടില്ല. നികുതിദായകന്റെ വിവരങ്ങൾ പുറത്ത് വിടാൻ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ നികുതി അടച്ചതെന്നാണെന്ന് വ്യക്തമല്ല. വീണാ വിജയന്റെ […]

