kerala Kerala

മാസപ്പടി കേസ്; തെളിവുകള്‍ ഹാജരാക്കാതെ മാത്യു കുഴല്‍നാടന്‍

  • 25th April 2024
  • 0 Comments

മാസപ്പടിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തെളിവുകള്‍ ഹാജരാക്കാതെ മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം വിജിലന്‍സ് തള്ളി. റവന്യൂ വകുപ്പ് രേഖകള്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ഹര്‍ജിയില്‍ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയും. കഴിഞ്ഞ ഹര്‍ജി പരിഗണിച്ച സമയത്ത് കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മില്‍ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാന്‍ കുഴല്‍നാടന്‍ തയ്യാറാകണമെന്നും നിര്‍ദേശിച്ചിരുന്നു.

kerala Kerala

മാസപ്പടി വിവാദം; കോടതി നേരിട്ട് അന്വേഷിക്കണം; നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍

  • 4th April 2024
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ മാസപ്പടി കേസില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്നാണ് മാത്യു കുഴല്‍നാടന്‍ പിന്മാറിയത്. കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ് കുഴല്‍നാടന്‍ അറിയിച്ചത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം. ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂ എന്ന് കോടതി കുഴല്‍നാടനോട് വാക്കാല്‍ ആവശ്യപ്പെട്ടു. കോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെയാണ് മാത്യു […]

Kerala News

നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും;മാത്യു കുഴല്‍നാടനെതിരെ സിപിഎം

  • 15th August 2023
  • 0 Comments

മാത്യു കുഴല്‍നാടന്‍ എംഎല്‍എ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ.ചിന്നക്കനാലിലെ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ്. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും വെട്ടിച്ചു. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്.സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ […]

error: Protected Content !!