‘മാസ്റ്റർ’ ആമസോണ്‍ പ്രൈമിൽ റീലിസിന് ഒരുങ്ങുന്നു
കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ ആദ്യ പ്രദർശനത്തിനെത്തിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസിനൊരുങ്ങുന്നു ജനുവരി 29 നാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.ജനുവരി 13 നാണ് ചിത്രം റിലീസ് ചെയ്തത്. 130 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.