മരുന്നും ജീവനക്കാരും ഇല്ല; മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം
മഹാരാഷ്ട്ര നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിൽരോഗികളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കളുൾപ്പെടെ 24 രോഗികളാണ് . മരിച്ചത്. ആറ് ആൺകുട്ടികളും ആറ് പെൺകുട്ടികളുമടക്കം 12 നവജാത ശിശുക്കൾ മരിച്ചവരിൽ ഉൾപ്പെടുന്നു.മറ്റ് അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്ന 12 പേരും മരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളവരാണ് .നന്ദേഡിന്റെ 70 മുതൽ 80 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങളുടെ എക ആശ്രയമാണ് ഈ ചികിത്സാ കേന്ദ്രം. ദൂരെ സ്ഥലത്ത് നിന്നുപോലും ഇവിടേക്ക് […]
