മാസ്‌ക്/മുഖാവരണം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• പൊതുജനങ്ങള്‍ സാധാരണ മാസ്‌ക്കുകള്‍ ഉപയോഗിച്ചാല്‍ മതി.• മുഖാവരണം ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം• മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍ ഉണ്ടാകാത്ത രീതിയിലാണ് മാസ്‌ക് കെട്ടേണ്ടത്.• ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാസ്‌ക്കില്‍ കൈകൊണ്ട് തൊടാന്‍ പാടില്ല. അബദ്ധവശാല്‍ തൊട്ടാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം.• ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.• ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. കത്തിച്ചുകളയുകയോ ബ്‌ളീച്ചിംഗ് ലായനിയില്‍ ഇട്ട് അണുവിമുകതമാക്കി കുഴിച്ചുമൂടുകയോ ചെയ്യുക.• […]


