കുതിച്ചുയർന്ന് കോവിഡ് ; മാസ്ക് നിർബന്ധമാക്കി മൂന്ന് സംസ്ഥാനങ്ങൾ
രാജ്യത്ത് വീണ്ടും കോവിഡ് തരംഗം. ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ 5,357 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കുതിച്ചുയർന്നതോടെ കേരള, ഹരിയാന, പുതുച്ചേരി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി.കേരളത്തിൽ ഇന്നലെ മാത്രം ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും ജീവിതശൈലീ രോഗമുള്ളവര്‍ക്കുമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ ആശുപത്രി സന്ദർശിക്കുന്നവർക്കും മാസ്ക് നിർബന്ധമാണ്. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തു വിട്ടത്. രാജ്യത്ത്, […]