മസ്ജിദിനുള്ളില്‍ നിക്കാഹിന് പങ്കെടുക്കാന്‍ വധുവിന് അവസരം നല്‍കിയത് തെറ്റായിപോയി; മലക്കം മറിഞ്ഞ് മഹല്ല് കമ്മിറ്റി
മസ്ജിദിനുള്ളില്‍ നിക്കാഹ് കര്‍മത്തില്‍ പങ്കെടുക്കാന്‍ വധുവിന് അവസരം നല്‍കി പാലേരി പാറക്കടവ് ജുമാ മസ്ജിദ് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മഹല്ല് കമ്മിറ്റി. നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസ്താവന പുറപ്പെടുവിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലയ്ക്ക് അനുവാദം നല്‍കിയത് വലിയ വീഴ്ച്ചയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. നികാഹിന് തൊട്ടുമുമ്പാണ് കുടുംബം ഇത്തരത്തില്‍ സമ്മതം തേടിയതെന്നും കുറിപ്പിലുണ്ട്. മഹല്ല് കമ്മിറ്റിയില്‍ നിന്നോ […]