ഗേ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍, സമ്മതിക്കാതെ ഡിസ്‌നി; വിലക്കില്ലാതെ യുഎഇ
മാര്‍വലിന്റെ പുതിയ സൂപ്പര്‍ഹീറോ ചിത്രമായ എറ്റേര്‍ണല്‍സ് ഇന്ന് വേള്‍ഡ് വൈഡ് ആയി റിലീസിനെത്തിയപ്പോള്‍ ചിത്രത്തിന് വിലക്കുമായി ചില ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് സിനിമയുടെ റിലീസ് വിലക്കിയത്. ചിത്രത്തിലെ ഗേ രംഗം ഒഴിവാക്കണമെന്ന് ഈ രാജ്യങ്ങളിലെ സെന്‍സര്‍ ബോര്‍ഡ് അമേരിക്കന്‍ പ്രൊഡക്ഷന്‍ കമ്പനിയായ ഡിസ്‌നിയോട് ആവശ്യപ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡിസ്‌നി ഈ ആവശ്യം അംഗീകരിച്ചില്ല. ആദ്യമായാണ് ഒരു മാര്‍വെല്‍ മൂവിയില്‍ സ്വവര്‍ഗാനുരാഗികളായ സൂപ്പര്‍ ഹീറോകളെ അവതരിപ്പിക്കുന്നത്. നടന്‍ ഹാസ് സ്ലെയ്മന്‍, ബ്രിയന്‍ […]
