കുമ്മാട്ടി അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്ന് മാര്‍ട്ടിന്‍ സ്‌കോസെസി;ഉറപ്പായും കാണേണ്ട ചിത്രം,മലയാള സിനിമക്ക് അഭിമാന നിമിഷം
ജി അരവിന്ദന്റ കുമ്മാട്ടി എന്ന ചിത്രത്തെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി.കുമ്മാട്ടിയുടെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഫിലിം ഫൗണ്ടേഷന്‍ റീസ്റ്റോറേഷന്‍ സ്‌ക്രീനിങ് റൂമില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്‌കോസെസി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.മനോഹരമായ ഹൃദയഗ്രാഹിയായ, അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം. കുമ്മാട്ടി എന്തായാലും കാണേണ്ട ഒരു ചിത്രമാണ്. ഇന്ത്യയുടെ പുറത്ത് ഈ സിനിമ അങ്ങനെ ലഭ്യമല്ലാത്തതിനാല്‍ എന്തായാലും ചിത്രം കാണണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അരവിന്ദന്‍ സംവിധാനം ചെയ്ത സിനിമയാണ് കുമ്മാട്ടി. കാവാലം നാരായണപ്പണിക്കരാണ് കഥയും ഗാനങ്ങളും […]
