ചന്ദ്രൻ ഇന്ന് ചൊവ്വയുടെ തൊട്ടരികിൽ
മൂന്നാഴ്ചയായി ഭൂമിയുടെ അടുത്തുകൂടി കടന്നുപോകുന്ന ചൊവ്വ, ഇന്ന് ചന്ദ്രെൻറ തൊട്ടരികിൽ. ഭൂമിയുടെ ഉപഗ്രഹവും ചൊവ്വയും തമ്മിലുള്ള സംഗമം രാത്രി നഗ്നനേത്രം കൊണ്ട് കാണാം. ഈ മാസം ആറിന് ഭൂമിയോട് കൂടുതൽ അടുത്തെത്തിയ ചൊവ്വയെ ഇതുവരെ കാണാത്തവർക്ക് ഇത് ഒരു അവസരമാണ് ചന്ദ്രെൻറ തൊട്ട് വടക്കുഭാഗത്താണ് ചൊവ്വയെ കാണുക. ചന്ദ്രനോടൊപ്പം നിൽക്കുന്ന ചൊവ്വയെ രാത്രി ഒമ്പത് മുതൽ പുലർച്ച നാലുവരെ ആകാശത്ത് വ്യക്തമായി കാണാനാവുമെന്ന് പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടർ ഗംഗാധരൻ വെള്ളൂർ പറഞ്ഞു. ജീവിവർഗമുണ്ടോ എന്ന സ്ഥീരികരണത്തിന് […]