National News

വരന് തലയില്‍ മുടിയില്ലെന്നറിഞ്ഞത് കല്യാണ മണ്ഡപത്തില്‍ വെച്ച്;വിഗ്ഗ് കണ്ട വധു ബോധം കെട്ടുവീണു

  • 25th February 2022
  • 0 Comments

വരന് തലയില്‍ മുടിയില്ലെന്നറിഞ്ഞ വധു കല്യാണ മണ്ഡപത്തില്‍ ബോധം കെട്ടുവീണു.ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം.വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു ഒടുവില്‍ ബോധം വന്നപ്പോള്‍ കല്യാണത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. പരസ്പരം മാല ചാര്‍ത്തുന്നതിനിടെ വരന്‍ അമിതമായി തലമുടിയില്‍ ശ്രദ്ധിക്കുന്നത് വധു കാണുകയും പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതും കണ്ട് സംശയം തോന്നുകയായിരുന്നു. ഇതിനിടയില്‍ വധുവിന്‍റെ കൂടെയുള്ളവർ രഹസ്യം കണ്ടെത്തി ഇതോടെ വധു വിവാഹവേദിയില്‍ ബോധം കെട്ടുവീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തു. […]

Kerala News

സച്ചിനും ആര്യയും ജീവിത വഴിയിൽ ഒന്നിക്കുന്നു

  • 16th February 2022
  • 0 Comments

ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു.ഒരു മാസത്തിന് ശേഷമാണ് വിവാഹം. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു.ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.ഈ പരിചയമാണ് വിവാഹത്തിലേക്കെത്തുന്നത്. സച്ചിന്‍ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.

International News

സാധാരണക്കാരും ഞാനും തമ്മില്‍ ഒരു വ്യത്യാസവുമില്ല; വിവാഹം റദ്ദാക്കി ന്യൂസീലൻഡ് പ്രധാനമന്ത്രി

  • 23rd January 2022
  • 0 Comments

രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയതിനു പിന്നാലെ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ, പങ്കാളി ക്ലാർക്ക് ഗെയ്‌ഫോർഡുമായി നിശ്ചയിച്ചിരുന്ന വിവാഹം റദ്ദാക്കി.കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തന്റെ വിവാഹ ചടങ്ങും മാറ്റിയ വിവരം ജസീന്ത പ്രഖ്യാപിച്ചത്. നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കേണ്ടി വന്ന എന്റെ ജനതയോടൊപ്പം ഞാനും ചേരുകയാണെന്ന് ആര്‍ഡന്‍ പറഞ്ഞു.ജസീന്ത പങ്കാളി ക്ലാര്‍ക്ക് ഗേഫോഡും വിവാഹ തീയ്യതി എന്നാണ് പ്രഖ്യാപിച്ചിരുന്നില്ല. ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു മകളുണ്ട്.ന്യൂസീലൻഡിൽ ബന്ധുവിന്റെ വിവാഹത്തിനു പോയ ഒരു കുടുംബത്തിലെ 9 പേർക്കും അവർ സഞ്ചരിച്ച […]

National News

വിരുന്നിനിടെ ബന്ധുവിനൊപ്പം വധുവിന്റെ ഡാൻസ്;കരണത്തടിച്ച് വരൻ വിവാഹം വേണ്ടെന്ന് വെച്ച യുവതി ബന്ധുവിനെ കല്യാണം കഴിച്ചു

  • 22nd January 2022
  • 0 Comments

വിവാഹത്തലേന്ന് വിരുന്നിനിടെ ബന്ധുവായ യുവാവുമൊത്ത് നൃത്തംചെയ്തതിന് കരണത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹംചെയ്ത് യുവതി.തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പൻട്രുത്തിലാണ് സംഭവം.ഈ മാസം 20ന് കടമ്പുലിയൂർ ഗ്രാമത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹത്തിന് തലേദിവസം 19നായിരുന്നു റിസ്പഷന്‍ തീരുമാനിച്ചിരുന്നത്. ചടങ്ങില്‍ ഡിജെക്കിടെ വധൂവരന്‍മാര്‍ നൃത്തം ചെയ്തു. എന്നാല്‍ വധുവിന്‍റെ ബന്ധു ദമ്പതികളുടെ കൈകളില്‍ പിടിച്ചു ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു. വധുവിനെയും ബന്ധുവിനെയും വരൻ തള്ളിമാറ്റി. തുടര്‍ന്ന് ഇരുവീട്ടുകാരും അതിഥികളും നോക്കിനില്‍ക്കെ വേദിയില്‍ വച്ച് […]

Kerala News

അനുപമയും അജിത്തും വിവാഹിതരായി

  • 31st December 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിലെ കുഞ്ഞിനെ തിരിച്ചുകിട്ടാൻ സമരം ചെയ്ത് വാർത്തകളിലിടം പിടിച്ച അനുപമയും അജിത്തും വിവാഹിതരായി.ഒരുമാസം മുന്‍പേ തന്നെ അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെന്നും അനുപമ പറഞ്ഞു.കോടതി ഉത്തരവിലൂടെ കുട്ടിയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.ഈ ഒരു ദിവസം തന്നെ വിവാഹിതരാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. “കുഞ്ഞിനെയൊക്കെ കിട്ടി സന്തോഷമായി വരികയാണ്, അപ്പോൾ കല്യാണം കഴിക്കാമെന്ന് വിചാരിച്ചു. കുറേ നാളായി ഒരുമിച്ച് […]

Kerala News

കാണാനും അനുഗ്രഹിക്കാനും വിപിൻ ഇല്ല; വിദ്യയ്ക്ക് താലി ചാര്‍ത്തി നിധിന്‍

  • 29th December 2021
  • 0 Comments

സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിൻന്റെ സഹോദരി വിദ്യ വിവാഹിതയായി.പാറമേക്കാവ് അമ്പലത്തില്‍ 8.30 നും 9 നും ഇടയില്‍ നടന്ന ചടങ്ങില്‍ വിദ്യയ്ക്ക് വരന്‍ നിധിന്‍ താലി ചാര്‍ത്തി. അവസാന നിമിഷം ഉറപ്പിച്ചിരുന്ന ബാങ്ക് ലോൺ ലഭിക്കാതിരുന്നതോടെയാണ് ഡിസംബര്‍ ആറിന് വിപിന്‍ ജീവനൊടുക്കിയത്.ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു ഈ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. പെങ്ങള്‍ക്ക് വിവാഹത്തിന് അല്‍പം സ്വര്‍ണവും നല്ലവസ്ത്രവും നല്‍കാനുള്ള പ്രയത്‌നത്തിലാണ് കുണ്ടുവാറയിലെ മൂന്നുസെന്റിലെ ചെറിയ വീട് പണയപ്പെടുത്തി ഒരുലക്ഷമെങ്കിലും […]

Entertainment News

വിക്കി- കത്രീന വിവാഹം;വിഡിയോയുടെ സംപ്രേഷണാവകാശം ആമസോൺ പ്രൈമിനെന്ന് റിപ്പോർട്ട് ; വാങ്ങിയത് 80 കോടിയ്ക്ക്?

  • 8th December 2021
  • 0 Comments

ബോളിവുഡ് താരജോഡികളായ വിക്കി കൗശാലിന്റേയും കത്രീന കൈഫിന്റേയും വിവാഹത്തിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യയില്‍ ഏറ്റവുമധികം വാര്‍ത്താപ്രാധാന്യം നേടുന്ന താരവിവാഹം കൂടിയാണ് കത്രീന കൈഫ്- വിക്കി കൗശല്‍ വിവാഹം രാജസ്ഥാനിലെ ജയ്പൂരിൽ ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടിൽ വച്ചാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിവാഹചടങ്ങുകൾ നടക്കുക. അതിനിടെ വിവാഹത്തിന്റെ സംപ്രേഷണാവകാശം ആമസോൺ പ്രൈം വിഡിയോ സ്വന്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.എൺപത് കോടി രൂപയ്ക്കാണ് ഇരുവരുടെയും വിവാഹവിഡിയോയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയത്. 2022 തുടക്കത്തിൽ വിവാഹവിഡിയോ […]

Kerala News

സഹോദരിയുടെ വിവാഹത്തിനായി വായ്പ ലഭിച്ചില്ല യുവാവ് ആത്മഹത്യ ചെയ്ത സംഭവം; സ്വർണം നല്കാൻ ജ്വല്ലറികൾ

  • 7th December 2021
  • 0 Comments

സഹോദരിയുടെ വിവാഹം നടത്താൻ വായ്പ കിട്ടാത്തതിനെ തുടർന്ന് തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട് .പെൺകുട്ടിയുടെ വിവാഹത്തിന് ആവശ്യമായ രണ്ട് ലക്ഷം രൂപ നൽകാമെന്ന് തൃശൂരിലെ മജ്‌ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു. വധുവിന് അഞ്ച് പവൻ സമ്മാനമായി നൽകുമെന്ന് കല്യാൺ ജുവലേഴ്‌സും , മൂന്ന് പവന്‍ സമ്മാനമായി നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും അറിയിച്ചിട്ടുണ്ട്. അതേസമയം പെൺകുട്ടിയുടെ കുടുംബത്തോട് സ്‌ത്രിധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് വരൻ പറഞ്ഞു. വിപിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ വിവാഹം ഉണ്ടാകുമെന്നും അദ്ദേഹം […]

Kerala News

വിവാഹ വേദിയിൽ തർക്കം; താലി ഊരി നല്‍കി പെണ്‍കുട്ടി;നിലവിളക്ക് കത്തിക്കരുത്, ഷൂസ് മാറ്റില്ലെന്നും വരന്‍

  • 13th November 2021
  • 0 Comments

വിവാഹവേദിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി വരനു തിരിച്ചു നല്‍കി പെണ്‍കുട്ടി.കടയ്ക്കല്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് താലികെട്ടി. ആല്‍ത്താറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടക്കുന്നതിനിടെയായിരുന്നു സംഭവം. വിവാഹ വേദിയില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്നും ഷൂസ് മാറ്റാന്‍ കഴിയില്ലെന്നും മണ്ഡപത്തിലേക്ക് കയറിയ യുവാവ് പറഞ്ഞതോടെ ബന്ധുക്കള്‍ തമ്മില്‍ ചെറിയ വാക്ക് തർക്കം ഉണ്ടാവുകയും വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് വേദിക്ക് പുറത്ത് വെച്ച് വിവാഹം […]

Local News

കോഴിക്കോട് ഞായറാഴ്ചകളിൽ വിവാഹത്തിൽ പങ്കെടുക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

  • 22nd April 2021
  • 0 Comments

കോഴിക്കോട് ജില്ലയിൽ രോഗ വ്യാപനം ശക്തമാവുന്നതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം കടുപ്പിക്കുന്നു. ഞായറാഴ്ചകളിൽ വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. ഞായറാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസ്സമാവുന്നതിനാലാണ് പുതിയ ഉത്തരവ്. വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടർ സാംബശിവ റാവു ഐ.എ.എസ് ഉത്തരവിൽ ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ഇന്ന് ചേർന്ന യോഗത്തിലാണ് പുതിയ […]

error: Protected Content !!