Entertainment Kerala Trending

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയായി; പങ്കെടുത്ത് പ്രധാനമന്ത്രി; ചടങ്ങിനെത്തി താരനിര

  • 17th January 2024
  • 0 Comments

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാര്‍ക്ക് വിവാഹ മാല എടുത്ത് നല്‍കിയത്. ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലെത്തിയത് വന്‍ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, നടന്‍ മോഹന്‍ലാല്‍, തെന്നിന്ത്യന്‍ താരം ഖുശ്ബു, ജയറാം, സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്.

Entertainment

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു; വരന്‍ ടെലിവിഷന്‍ താരം

  • 16th January 2024
  • 0 Comments

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള്‍ നടക്കുക. അന്നേദിവസം കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിവാഹവിരുന്നും സംഘടിപ്പിക്കും. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010 ല്‍ റിലീസ് ചെയ്ത ഫിഡില്‍ ആണ് ആദ്യ മലയാള സിനിമ. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രഭുവിന്റെ […]

Lifestyle National Trending

പ്രണയം, ഒടുവില്‍ വിവാഹം; മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍

  • 11th December 2023
  • 0 Comments

മംഗളൂരു: മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍. ദക്ഷിണ കന്നഡയിലെ സൂറത്ത്കല്‍ പ്രദേശത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ പ്രശാന്ത് ഭണ്ഡാരി ആണ് ആയിഷ എന്ന യുവതിയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹം പ്രദേശത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വന്‍ ആഘോഷമാക്കിയെന്നാണ് കന്നഡ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇന്നലെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ നടന്നത്. നവംബര്‍ 30ന് ആയിഷയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രശാന്ത് പെണ്‍കുട്ടിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍ കുടുംബത്തിലെ മറ്റുള്ളവരുമായി ആലോചിച്ച ശേഷം […]

Lifestyle National Trending

ഇന്ത്യന്‍ കാമുകനെ വിവാഹം കഴിക്കാനായി പാക് യുവതി കൊല്‍ക്കത്തയില്‍

  • 6th December 2023
  • 0 Comments

ചണ്ഡീഗഡ്: ഇന്ത്യന്‍ കാമുകനെ വിവാഹം കഴിക്കാനായി പാക് യുവതി അതിര്‍ത്തി കടന്ന് കൊല്‍ക്കത്തയിലെത്തി. വാഗാ അട്ടാരി അതിര്‍ത്തി കടന്നാണ് കറാച്ചി സ്വദേശിയായ ജുവൈരിയ ഖാനെത്തിയത്. പ്രതിശ്രുത വരന്‍ സമീര്‍ ഖാനും കുടുംബാംഗങ്ങളും ചേര്‍ന്ന് വാദ്യമേളങ്ങളോടെയാണ് വധുവിനെ സ്വീകരിച്ചത്. ‘എനിക്ക് 45 ദിവസത്തെ വിസ അനുവദിച്ചു. ഇവിടെ വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എത്തിയപ്പോള്‍ തന്നെ എനിക്ക് വളരെയധികം സ്‌നേഹം ലഭിച്ചു. ജനുവരി ആദ്യവാരം വിവാഹം നടക്കും,’ ജൂവൈരിയ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ”രണ്ട് തവണ വിസയ്ക്ക് ശ്രമിച്ചെങ്കിലും മൂന്നാം […]

National

അധ്യാപകനെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു; പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസ്

  • 2nd December 2023
  • 0 Comments

പട്‌ന: സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപകന്‍ ഗൗതം കുമാറിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ സംഘാംഗത്തിന്റെ മകളെത്തന്നെയാണ് അധ്യാപകന് വിവാഹം കഴിക്കേണ്ടിവന്നത്. ക്ലാസെടുക്കുന്നതിനിടെയാണ് സ്‌കൂളിലെത്തിയ സംഘം ഗൗതമിനെ തട്ടിക്കൊണ്ടുപോയത്. മൂന്നുനാലു പേര്‍ സ്‌കൂളിലെത്തി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നാലെ തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു. ബിഹാറില്‍ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന നിരവധി കേസുകള്‍ […]

National Trending

വേര്‍പിരിഞ്ഞ ദമ്പതികള്‍ വീണ്ടും വിവാഹിതരായി

  • 30th November 2023
  • 0 Comments

ഗസിയാബാദ്: ഗസിയാബാദിലെ കൗസമ്പിയില്‍ വേര്‍പിരിഞ്ഞ ദമ്പതികള്‍ വീണ്ടും വിവാഹിതരായി. അഞ്ച് വര്‍ഷത്തോളം കേസ് നടത്തി വിവാഹ മോചിതരായ ദമ്പതികള്‍ ഭര്‍ത്താവിന് ഹൃദായഘാതമുണ്ടായതോടെ വീണ്ടും വിവാഹിതരായി. ആഘോഷപൂര്‍വം പരമ്പരാഗത ചടങ്ങുകളോടെ ഇവരുടെ വിവാഹവും നടന്നു. ഗസിയാബാദ് കവി നഗറിലെ ആര്യസമാജ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിനയ് ജയ്‌സ്വാളും പൂജ ചൗധരിയുമാണ് പിരിഞ്ഞുപോയെങ്കിലും വീണ്ടും പുതുജീവിതം തുടങ്ങിയത്. 2012ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ വിവാഹതിരായി ഒരു വര്‍ഷത്തിനുള്ളില്‍ ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. കാര്യങ്ങള്‍ വഷളായതോടെ അവര്‍ വിവാഹമോചനത്തിന് […]

Kerala News

വിവാഹത്തലേന്ന് വരന് നേരെ വനിതാസുഹൃത്തിന്റെ അക്രമം;മാതാപിതാക്കൾക്കും പരിക്ക്,കല്യാണം മുടങ്ങി

  • 24th August 2023
  • 0 Comments

മലപ്പുറത്ത് വിവാഹത്തേലന്ന് വരന്റെ വീട്ടിൽക്കയറി മുന്‍ വനിതാ സുഹൃത്തിന്റെ നേതൃത്വത്തില്‍ ആക്രമണം.അക്രമത്തില്‍ വരനും മാതാപിതാക്കളും അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളം മാന്തടത്ത് ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹം അടുത്തദിവസം നടക്കുന്ന വിവരം അറിഞ്ഞാണ് വരന്റെ മുന്‍ വനിതാസുഹൃത്തും ബന്ധുക്കളും അടക്കം ഇരുപതോളംപേര്‍ വരുന്ന സംഘം വരന്റെ വീട്ടിലെത്തി അക്രമം നടത്തിയത്. യുവാവുമായി തട്ടാന്‍പടി സ്വദേശിയായ യുവതി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും […]

National News

വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി; പിന്നാലെ ഭർത്താവ് ഉപേക്ഷിച്ചെന്ന പരാതിയുമായി ട്രാൻസ് വുമൺ

വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായതിനു പിന്നാലെ തന്നെ ഭർത്താവ് ഉപേക്ഷിച്ചെന്ന പരാതിയുമായി ട്രാൻസ് വുമൺ. 22 വയസുള്ള ട്രാൻസ് വുമൺ ആണ് ഭർത്താവിനെതിരെ പരാതിനൽകിയത്. വിവാഹിതരായി കുറച്ചുകാലം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചതിനു ശേഷം തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പരാതി. യുവാവിനും അച്ഛനും അമ്മാവനുമെതിരെ പരാതിയിൽ ആരോപണങ്ങളുണ്ട്. ഉത്തർ പ്രദേശിലെ കൗഷംബി ജില്ലയിലാണ് സംഭവം. 2016ലാണ് ഇവർ മറ്റൊരു പുരുഷനുമായി പ്രണയത്തിലാവുന്നത്. വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ സുഹൃത്ത് നിർബന്ധിച്ചിരുന്നു എന്ന് ഇവർ പരാതിയിൽ പറയുന്നു. പിന്നീട് […]

National

സ്വവര്‍ഗ വിവാഹം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

  • 18th April 2023
  • 0 Comments

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നുമുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണ് സ്വവര്‍ഗ വിവാഹമെന്നാണ് കേന്ദ്രനിലപാട്. 2018ല്‍ സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട്, എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കെതിരായ ദുഷ്‌കീര്‍ത്തി കുറയ്ക്കാനും ഇല്ലാതാക്കാനും നടപടിയെടുക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശത്തിന് ശേഷം ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷവും കുറഞ്ഞത് മൂന്ന് […]

National News

വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാന്‍ കൈയില്‍ സ്പാര്‍ക്ക്ള്‍ ഗണ്‍; പക്ഷേ കിട്ടിയത് എട്ടിന്റെ പണി

  • 1st April 2023
  • 0 Comments

ജുന്നർ: വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാനുള്ള ശ്രമത്തിനിടെ കയ്യിലിരുന്ന തോക്ക് പൊട്ടി വധുവിന്റെ മുഖത്തേക്ക് തീ ആളിപ്പടർന്നു. മഹാരാഷ്ട്രയിലെ ജുന്നറിലാണ് വിവാഹ വേദിയിൽ വച്ച് അപകടം സംഭവിച്ചത്. അതിരുകടക്കുന്ന വിവാഹാഘോഷം അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നു. പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കുന്ന ‘സ്പാര്‍ക്ക്ള്‍ ഗണ്‍’ ഉപയോഗിച്ചായിരുന്നു വരന്റേയും വധുവിന്റേയും അഭ്യാസപ്രകടനം. ഈ തോക്കും കൈയില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ഇരുവരും.തോക്കില്‍ നിന്ന് ‘പൂത്തിരി’ വരുത്തി ഫോട്ടോ എടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ തീ കഴുത്തിലണിഞ്ഞ കല്ല്യാണമാലയിലേക്ക് പടര്‍ന്നു. ഇതോടെ കളി കാര്യമായി. കിട്ടിയ ജീവനുംകൊണ്ട് […]

error: Protected Content !!