മതിലിലൂടെ രണ്ട് വിരലിൽ ഓട്ടം;പിടിക്കാനായി വാട്സാപ്പ് ഗ്രൂപ്പ് വരെ,കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം പിടിയില്‍
കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം പിടിയിലായി. ഇന്നലെ രാത്രി എറണാകുളം നോർത്ത് പൊലീസാണ് പിടികൂടിയത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ജനങ്ങളെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുകയായിരുന്നു മരിയാർ പൂതം. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തുന്നത്.കുറച്ചു നാളുകളായി ഇയാൾക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. നാട്ടുകാരും ഇയാൾക്കായി രംഗത്തുണ്ടായിരുന്നു. കൺമുന്നിൽ കാണുമെങ്കിലും രക്ഷപ്പെട്ടുകളയുമെന്ന് നാട്ടുകാർ പറയുന്നു. മതിലിൽ കൂടി രണ്ട് വിരലിൽ ഓടാനുള്ള കഴിവ് മരിയാർ പൂതത്തിനുണ്ട്. ഓടി രക്ഷപ്പെടാനുള്ള എളുപ്പത്തിന് […]