വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യത്തില്‍ ഭിന്നവിധിയുമായി ഡല്‍ഹി ഹൈക്കോടതി
ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമാണോയെന്ന വിഷയത്തില്‍ ഭിന്നവിധിയുമായി ഡല്‍ഹി ഹൈക്കോടതി. ഐപിസി 375ല്‍ ഭര്‍ത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ഷക്ധര്‍ പറഞ്ഞപ്പോള്‍ ജസ്റ്റിസ് ഹരിശങ്കര്‍ അതിന് വിയോജിപ്പ് രേഖപ്പെടുത്തി. ‘മാരിറ്റല്‍ റേപ്’ ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹരിശങ്കര്‍ വിധിച്ചു. ഇതോടെ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിട്ടു. ബലാത്സംഗ നിയമത്തില്‍ ഭര്‍ത്താക്കന്മാരുടെ ഇളവ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികളില്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ഇന്ന് വിധി പറഞ്ഞത്. പതിനഞ്ച് വയസില്‍ താഴെയല്ലാത്ത ഭാര്യയുമായി […]


