ആമസോണിലൂടെ കഞ്ചാവ് വില്‍പ്പന; നാല് പേര്‍ കൂടി അറസ്റ്റില്‍
ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെ കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍. മധ്യപ്രദേശിലും ആന്ധ്രപ്രദേശിലും ഓണ്‍ലൈനായി കഞ്ചാവ് വില്‍പ്പനനടത്തിയ നാലു പേരെയാണ് വിശാഖപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലിതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശ് പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിശാഖ പട്ടണത്ത് നിന്നും നാല് പേരെ കൂടി അറസ്റ്റ് ചെയ്തത്. ആകെ 68 കിലോ കഞ്ചാവാണ് കേസില്‍ ഇതുവരെ പിടികൂടിയത്. […]