Kerala

ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോളുണ്ടാവുന്ന പരിസ്ഥിതി ആഘാതം; ഹര്‍ജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

  • 18th September 2019
  • 0 Comments

ന്യൂഡല്‍ഹി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചാല്‍ ഉണ്ടാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന ഹര്‍ജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഫ്‌ലാറ്റിന് സമീപത്തെ താമസക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. മരട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നുമുള്ള ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് പരിസ്ഥിതിക്ക് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 35 മീറ്റര്‍ ആഴത്തിലുള്ള ഫില്ലറുകളാണ് ഫ്‌ലാറ്റിനെന്നും പൊളിക്കുമ്പോള്‍ ഒരു കിലോമീറ്ററിലധികം […]

Kerala

ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോവേണ്ടിവരില്ല; സിപിഎം ഒപ്പമുണ്ടെന്നും കോടിയേരി

  • 14th September 2019
  • 0 Comments

മരടില്‍ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ലാറ്റ് ഉടമകള്‍ക്കു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ല, ഫ്‌ലാറ്റ് ഉടമകള്‍ക്കൊപ്പം സിപിഎം ഉണ്ടാകുമെന്നും സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും കോടിയേരി പറഞ്ഞു. രാവിലെ മരടിലെത്തിയ കോടിയേരി സമരക്കാരുമായി ചര്‍ച്ച നടത്തി. എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധിക്കേണ്ടത്. ഫ്‌ലാറ്റ് ഉടമസ്ഥര്‍ക്കു പറയാനുള്ളത് കോടതി കേട്ടില്ല. സാധാരണ രീതിയില്‍ സുപ്രീം കോടതിയില്‍ നിന്നു ഉണ്ടായിട്ടുള്ള നടപടിയല്ല ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala

മരട് ഫ്‌ലാറ്റ്; സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഫ്‌ലാറ്റുടമകളെ ഒഴിപ്പിക്കുകയുള്ളുവെന്ന് നഗരസഭ

  • 13th September 2019
  • 0 Comments

കൊച്ചി: നിയമലംഘനം കണ്ടെത്തി സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ലാറ്റുകളിലെ താമസക്കാരെ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനുശേഷം മാത്രമേ ഒഴിപ്പിക്കൂവെന്ന് നഗരസഭ. നഗരസഭ സെക്രട്ടറി ആരിഫ് ഖാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഫ്‌ലാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെയാണ് അവസാനിക്കുന്നത്. നിയമാനുസൃതമായല്ല നോട്ടീസ് നല്‍കിയതെന്ന് ഫ്‌ലാറ്റുടമകള്‍ പറയുന്നു. അഞ്ചു ദിവസത്തിനകം ഫ്‌ലാറ്റുകള്‍ വിട്ടൊഴിയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടീസുകളില്‍ പറയുന്നത്. എന്നാല്‍ അര്‍ഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്‌ലാറ്റുകളില്‍ നിന്നൊഴിയില്ലെന്ന […]

Kerala

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ്; ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും

  • 12th September 2019
  • 0 Comments

കൊച്ചി: മരടില്‍ പണിത അഞ്ച് ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവില്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസ്സും. ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ ചെയ്ത തെറ്റിന് ഫ്‌ലാറ്റ് ഉടമകളെ ശിക്ഷിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. മരട് നഗരസഭ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നല്‍കിയ കുടിയൊഴിപ്പിക്കല്‍ നോട്ടീസിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാനും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഹര്‍ജി നല്‍കാനും നല്‍കാനും ഫ്‌ലാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

error: Protected Content !!