മാറാട് കലാപം; ഒളിവിൽ പോയിരുന്ന 2 പ്രതികൾക്കും ജീവപര്യന്തം
മാറാട് കൂട്ടക്കൊലക്കേസിൽ ഒളിവിൽ പോയിരുന്ന 2 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് മാറാട് പ്രത്യേക അഡീഷനൽ കോടതി.തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.സ്പർധ വളർത്തൽ, അന്യായമായി സംഘം ചേരൽ, സ്ഫോടകവസ്തു നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കോയമോനും കൊലപാതകം, അന്യായമായി സംഘം ചേരൽ, മാരകായുധവുമായി കലാപം, ആയുധ നിരോധന നിയമം എന്നിവ പ്രകാരം നിസാമുദ്ദീനും കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.കലാപ ശേഷം ഒളിവില്‍ പോയ […]
