Trending

ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ഒന്നാം മാറാട് കലാപക്കേസിലെ രണ്ടു പ്രതികൾക്ക് ജാമ്യം

  • 11th September 2020
  • 0 Comments

ഒന്നാം മാറാട് കലാപക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന രണ്ടു പേർക്ക് ജാമ്യം. തെക്കേതൊടി ഷാജി, ഈച്ചരന്റെ പുരയിൽ ശശി എന്നിവർക്കാണ് സുപ്രിംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അരലക്ഷം രൂപ ജാമ്യബോണ്ടായും പ്രതികൾ കേരളത്തിൽ തങ്ങരുതെന്നും, മംഗലാപുരത്തേക്ക് പോകണമെന്നും മംഗലാപുരം പൊലീസ് സ്റ്റേഷനിൽ എല്ലാ തിങ്കളാഴ്ചയും ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഒന്നാം മാറാട് കലാപത്തിനിടെ അബൂബക്കർ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് പ്രതികളെയും പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.

Kerala

മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരിയില്‍ പൊളിക്കാന്‍ തീരുമാനമായി

  • 11th November 2019
  • 0 Comments

സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരട് ഫ്‌ളാറ്റുകള്‍ ജനുവരിയില്‍ പൊളിക്കാന്‍ തീരുമാനമായി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ജനുവരി 11-നും 12-നുമാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുക. ആദ്യദിവസമായ ജനുവരി 11-ന് ആല്‍ഫ സെറീന്‍, ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റുകളായിരിക്കും നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ പൊളിക്കുക. തൊട്ടടുത്ത ദിവസം ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സമുച്ചയങ്ങളും സമാനരീതിയില്‍ പൊളിച്ചുനീക്കും. അതിനിടെ, ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കാലതാമസമുണ്ടായതിനുള്ള വിശദീകരണം സുപ്രീം കോടതിയെ അറിയിക്കാനും തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. ഫ്‌ളാറ്റുകള്‍ […]

Kerala News

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ അടുത്ത മാസം നാലിന് പൊളിച്ചു തുടങ്ങും

  • 25th September 2019
  • 0 Comments

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ അടുത്ത മാസം നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം ഇത് പൂർത്തികരിക്കും. പൊളിക്കലിന്റെ ചുമതല നഗരസഭയ്ക്കാണ്. പൊളിച്ചതിനു ശേഷം ഡിസംബർ 4-19നുള്ളിൽ അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനാണ് തീരുമാനം. തിങ്കളാഴ്ച കോടതിയുടെ രൂക്ഷമായ വിമർശനം നേരിട്ട സാഹചര്യത്തിലാണ് ഉടൻ തന്നെ പൊളിക്കാമെന്ന തീരുമാനത്തിലെത്തിയത്. വിവാദമായ നാലുഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി.ക്കും വാട്ടർ അതോറിറ്റിക്കും നഗരസഭ കത്തു നൽകി. ഫ്ലാറ്റുടമകളെ ഒഴിയാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നീക്കം. ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധി പൂർണമായി നടപ്പാക്കാൻ […]

Kerala

മരട് ഫ്‌ലാറ്റ്; സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഫ്‌ലാറ്റുടമകളെ ഒഴിപ്പിക്കുകയുള്ളുവെന്ന് നഗരസഭ

  • 13th September 2019
  • 0 Comments

കൊച്ചി: നിയമലംഘനം കണ്ടെത്തി സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ലാറ്റുകളിലെ താമസക്കാരെ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനുശേഷം മാത്രമേ ഒഴിപ്പിക്കൂവെന്ന് നഗരസഭ. നഗരസഭ സെക്രട്ടറി ആരിഫ് ഖാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഫ്‌ലാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെയാണ് അവസാനിക്കുന്നത്. നിയമാനുസൃതമായല്ല നോട്ടീസ് നല്‍കിയതെന്ന് ഫ്‌ലാറ്റുടമകള്‍ പറയുന്നു. അഞ്ചു ദിവസത്തിനകം ഫ്‌ലാറ്റുകള്‍ വിട്ടൊഴിയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടീസുകളില്‍ പറയുന്നത്. എന്നാല്‍ അര്‍ഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്‌ലാറ്റുകളില്‍ നിന്നൊഴിയില്ലെന്ന […]

error: Protected Content !!