ഉപജില്ല കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ലിയാൻ സി
നായർ കുഴിയിൽ വെച്ച് നടക്കുന്ന കുന്ദമംഗലം ഉപജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ ലിയാൻ സി, എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. ചേരിക്കമ്മൽ മുജീബ് റഹ്മാൻ , സാലിഹ ദമ്പതികളുടെ മകളാണ് ലിയാൻ സി. കൂടാതെ കലയോടൊപ്പം പഠനത്തിലും ഏറെ മികവ് പുലർത്തുന്ന വിദ്യാത്ഥിയാണ്. അതേസമയം കലാധ്യാപകരുടെ നേതൃത്വത്തിൽ ലൈവായി ലഹരിക്കെതിരെ നടന്ന വരയും, അവരുടെ ഇൻസ്റ്റലേഷനും കലോത്സവത്തിൽ ശ്രദ്ധേയമായി. […]
