Kerala News

മാവോയിസ്റ്റ് രൂപേഷിനെതിരായ കേസില്‍ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി

  • 23rd September 2022
  • 0 Comments

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ അപ്പീല്‍ പിന്‍വലിക്കാന്‍ അനുമതി.രൂപേഷിനെതിരായ യുഎപിഎ ചുമത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് നേരത്തെ രൂപേഷിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പിന്നീട് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ […]

Kerala News

മാവോയിസ്റ്റ് രൂപേഷിന്റെ യു.എ.പി.എ പുനഃസ്ഥാപിക്കണം; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു

  • 26th July 2022
  • 0 Comments

മാവോയിസ്റ്റ് രൂപേഷിനെതിരായ യു.എ.പി.എ പുനഃസ്ഥാപിക്കണമെന്ന്സുപ്രീം കോടതിയില്‍.വളയം, കുറ്റിയാടി പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. രൂപേഷിന് എതിരായ യുഎപിഎ കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി നടപടിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി […]

Kerala News

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യു.എ.പി.എ റദ്ദാക്കി

  • 17th March 2022
  • 0 Comments

മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി.കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് റദ്ദാക്കിയത്. യു.എ.പി.എ ചുമത്തിയതിനെതിരെ രൂപേഷ് നൽകിയ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിച്ചു.നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013 ല്‍ കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും 2014 ല്‍ വളയം പോലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് രൂപേഷിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. യു.എ.പി.എക്ക് പുറമെ രൂപേഷിനെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു

error: Protected Content !!