മാവോയിസ്റ്റ് വേട്ടയിൽ കുറ്റബോധമില്ല; ലോക്നാഥ് ബെഹ്റ
ബി.ജെ.പിയുടെ ആളാണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. സ്വർണക്കടത്ത് തടയാൻ മഹാരാഷ്ട്രയുടെ മാതൃകയിൽ പുതിയ നിയമം കൊണ്ടു വരും. ഇതുസംബന്ധിച്ച് സർക്കാറിന് ശിപാർശ നൽകി. വിസ്മയ കേസ് കേരള മനസാക്ഷിയെ ഞെട്ടിച്ചു. സ്ത്രീ സുരക്ഷ പൊലീസ് സിലബസിൽ ഉൾപ്പെടുത്തുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. മാവോയിസ്റ്റ് വേട്ടയിൽ കുറ്റബോധമില്ലെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഡി.ജി.പി സ്ഥാനം ഒഴിയുന്നതിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് പരാമർശം. സ്വന്തം കർത്തവ്യം മാത്രമാണ് ചെയ്തത്. സംരക്ഷിത വനത്തിൽ യൂണിഫോമിട്ട് വരുന്നവർ നിരപരാധികളല്ല. ഇവർക്ക് നിരുപാധികം കീഴടങ്ങാൻ അവസരം […]
