മന്‍സൂര്‍ വധകേസ്:മരിച്ച പ്രതി രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദൂരൂഹത. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ മര്‍ദം അനുഭവപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനു പിന്നാലെ രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന്‍ തോട്ടത്തില്‍ വടകര റൂറല്‍ എസ്.പി പരിശോധന നടത്തി. രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ട മരവും സമീപ പ്രദേശങ്ങളും പരിശോധിച്ചു. വിശദ പരിശോധനക്കായി മന്‍സൂര്‍ വധം അന്വേഷിക്കുന്ന സംഘം ഇന്ന് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ചെക്യാട് എത്തും. ആത്മഹത്യയില്‍ […]

